മന്ത്രി നല്‍കിയ പേരുകള്‍ തള്ളി, കാര്‍ഷിക സര്‍വകലാശാല വി സിയായി ഡോ . സജിതാ റാണിയെ നിയമിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സജിതാ റാണിയെ ഗവര്‍ണര്‍ നിയമിച്ചു, ന്‌ലവില്‍ കാര്‍ഷിക സര്‍വകലാശാല ഡീനിന്റെ ചുമതല വഹിച്ചുവരികയാണ് സജിതാറാണി. ബി.ജെ.പിയുടെ അദ്ധ്യാപക സംഘടനയായ അദ്ധ്യാപക പരിഷത്തിന്റെ നേതാവാണ് സജിതാറാണി. എം.ജി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന് പിന്നാലെ കാര്‍ഷിക സര്‍വകലാശാലയിലും ബി.ജെ.പി ബന്ധമുള്ള ബന്ധമുള്ള വൈസ് ചാന്‍സലറെ നിയമിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം കൃഷിമന്ത്രി ടി, സിദ്ദിഖ് നല്‍കിയ പേരുകള്‍ തള്ളക്കൊണ്ടാണ് സജിതാ റാണിയുടെ നിയമനമെന്നാണ് പുറത്തുവരുന്ന വിവരം.  

Read More

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിം?ഗില്‍ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷന്‍ രാജുവിന്

  തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശനത്തിനുളള കീം പരീക്ഷയില്‍ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷന്‍ രാജുവിന് ഒന്നാം റാങ്ക്. 96,750 പേര്‍ എഴുതിയ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ 64,759 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷ നല്‍കിയ പരമാവധി വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ മതിയായ സമയം നല്‍കിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ജെഇഇ പരീക്ഷയിലെ ഒന്നാം റാങ്ക് നേട്ടത്തിന് പിന്നാലെയാണ് അയ്യമ്പുഴക്കാരന്‍ റോഷന്‍ രാജുവിനെ തേടി കീമിലെ ഒന്നാം റാങ്കുമെത്തിയത്….

Read More

ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’; ചമ്പക്കുളം മൂലം വള്ളംകളി വിവാദത്തില്‍ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി

ചമ്പക്കുളം മൂലം വള്ളംകളി പ്രാദേശിക അവധി വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് അനുകൂലമായി പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം അവധിയെക്കുറിച്ചായിരുന്നില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ‘ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയില്‍ ചോദ്യം വന്നപ്പോള്‍ എഴുന്നേറ്റ് മറുപടി പറഞ്ഞതിനുശേഷം ഇരുന്നിട്ട് എന്നോടുള്ള സംസാരം തുടരുകയായിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ. ഒരു കാരണവശാലും നമുക്കത് വേണ്ട എന്നുപറഞ്ഞത് മറ്റൊരു വിഷയമായിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ. മുറിഞ്ഞുപോയ സംസാരം വാര്‍ത്തയാക്കിയതാണ്. അത് കുട്ടനാട് എംഎല്‍എയോടായിരുന്നില്ലെന്ന് ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും അറിയാം….

Read More

മുഖ്യന്‍ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ; ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു

തീരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉള്‍പ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ പാസായാലും വില്പനക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയില്‍ എത്തിക്കണമെങ്കില്‍ എക്‌സൈസിന്റെ അനുമതി ആവശ്യമാണെന്നും സര്‍ക്കാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികള്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. നികുതി…

Read More

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച്. നാലാം റാങ്ക് നേടി. എസ്സി/എസ്ടി വിഭാഗം ഉള്‍പ്പെടെയുള്ള മറ്റ് വിശദമായ റാങ്ക് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു. ഫാര്‍മസിയില്‍ ഒന്നാം റാങ്ക് സ്വദേശി വിനായകന്‍ നാരായണനും,…

Read More

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിസന്ധിയില്‍ പ്രതികരിച്ച് മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തില്‍ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല. പകരം ശബരിനാഥനോട് അഭിപ്രായം പറയണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. ഗവണ്‍മെന്റ് ഗൗരവമായി കാണുന്നത് മാലിന്യ സംസ്‌കരണത്തിലെ അപാകതയാണ്. ഇങ്ങനെ പോയാല്‍ ഡെങ്കിപ്പനിക്കും മരണത്തിനും കാരണമാകും. വിഷയം മേയറോടും കളക്ടറോടും സൂചിപ്പിച്ചിട്ടുണ്ട്. നേതൃത്വം നല്‍കേണ്ട നഗരസഭയ്ക്ക് വിഷയം പരിഹരിക്കാന്‍ കഴിയുന്നില്ല. മേയര്‍ക്ക് ഒരു പരിപാടിക്ക് പോലും പങ്കെടുക്കാന്‍ കഴിയുന്നില്ല. സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാന്‍ പറ്റുമോ മന്ത്രി ചോദിച്ചു….

Read More

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 256 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (61), വയനാട് (25), തൃശൂര്‍ (13)…

Read More

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; 920 പേരുടെ മരണം സ്ഥിരീകരിച്ചു

വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ഭൂകമ്പത്തില്‍ 383 കെട്ടിടങ്ങളും 13 ആശുപത്രികളും 25 ഷോപ്പിംഗ് സെന്ററുകളും 1,002 മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നതായി വെനസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു.വെനസ്വലയിലെ തുറമുഖ നഗരമായ ലാഗ്വയ്‌റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും വലിയ…

Read More

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഒരിടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു. ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി.തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായര്‍, തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍…

Read More

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 25ല്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് അദ്ദേഹം ജനിച്ചത്. നര്‍മബോധംകൊണ്ടും നിര്‍ബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയില്‍ തിളങ്ങിയ നായകനാണ് അദ്ദേഹം1983 ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ഇദ്ദേഹം….

Read More