
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സജിതാ റാണിയെ ഗവര്‍ണര്‍ നിയമിച്ചു, ന്‌ലവില്‍ കാര്‍ഷിക സര്‍വകലാശാല ഡീനിന്റെ ചുമതല വഹിച്ചുവരികയാണ് സജിതാറാണി. ബി.ജെ.പിയുടെ അദ്ധ്യാപക സംഘടനയായ അദ്ധ്യാപക പരിഷത്തിന്റെ നേതാവാണ് സജിതാറാണി. എം.ജി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന് പിന്നാലെ കാര്‍ഷിക സര്‍വകലാശാലയിലും ബി.ജെ.പി ബന്ധമുള്ള ബന്ധമുള്ള വൈസ് ചാന്‍സലറെ നിയമിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം കൃഷിമന്ത്രി ടി, സിദ്ദിഖ് നല്‍കിയ പേരുകള്‍ തള്ളക്കൊണ്ടാണ് സജിതാ റാണിയുടെ നിയമനമെന്നാണ് പുറത്തുവരുന്ന വിവരം.