തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിസന്ധിയില്‍ പ്രതികരിച്ച് മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തില്‍ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല. പകരം ശബരിനാഥനോട് അഭിപ്രായം പറയണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. ഗവണ്‍മെന്റ് ഗൗരവമായി കാണുന്നത് മാലിന്യ സംസ്‌കരണത്തിലെ അപാകതയാണ്. ഇങ്ങനെ പോയാല്‍ ഡെങ്കിപ്പനിക്കും മരണത്തിനും കാരണമാകും. വിഷയം മേയറോടും കളക്ടറോടും സൂചിപ്പിച്ചിട്ടുണ്ട്. നേതൃത്വം നല്‍കേണ്ട നഗരസഭയ്ക്ക് വിഷയം പരിഹരിക്കാന്‍ കഴിയുന്നില്ല. മേയര്‍ക്ക് ഒരു പരിപാടിക്ക് പോലും പങ്കെടുക്കാന്‍ കഴിയുന്നില്ല. സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാന്‍ പറ്റുമോ മന്ത്രി ചോദിച്ചു.
DPC ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് കൈയില്‍ കിട്ടിയത്. ഉടന്‍ നടപടി സ്വീകരിച്ചു.ഡിഎംഒമാരുടെ നിയമനം ഉടന്‍ നടത്തും. തനിക്ക് സ്വന്തമായി ഒരാളെ വിളിച്ച് DMO ആക്കാന്‍ പറ്റുമോ? മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മലമ്പുഴയിലെ അവയവ ദാന മാലിന്യത്തെ കുറിച്ചും ആരോഗ്യമന്ത്രി പ്രതികരിച്ചു.
അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം നടപടി സ്വീകരിക്കും. ഏറ്റവും വേദനയുള്ള സന്ദര്‍ഭത്തിലാണ് ബന്ധുക്കള്‍ അവയവദാനത്തിന് രംഗത്ത് വരുന്നത്. സര്‍ക്കാറിനെ സംബന്ധിച്ച് ആവുക, ദാനം ചെയ്ത അവയവം എത്രയും പെട്ടെന്ന് എത്തിക്കേണ്ട ഇടത്ത് എത്തിക്കുക. അവയവ കച്ചവട മാഫിയ നമ്മുടെ സംസ്ഥാനത്തുണ്ട്. ED കഴിഞ്ഞദിവസം ചില ആശുപത്രികളില്‍ പരിശോധന നടത്തിയിരുന്നു.ED യോട് ഞങ്ങള്‍ക്ക് രാഷ്ട്രീയ സമീപനം ഉണ്ട്. പക്ഷേ അവര്‍ എവിടെയെങ്കിലും ഒരു പരിശോധനയും നടത്താന്‍ പാടില്ലന്ന നിലപാട് ഞങ്ങള്‍ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *