പാസ്‌പോട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്‌പോര്‍ട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാരേഖ മാത്രമാണ് ഇത്. വിദേശത്തുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളയാളാണെന്ന് തെളിയിക്കാനുള്ള രേഖയാണ് പാസ്‌പോര്‍ട്ട് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാ ദിനമായ ജൂണ്‍ 24-നായിരുന്നു വിദേശകാര്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയത്. ആഗോളതലത്തില്‍ പാസ്‌പോര്‍ട്ടിന്റെ സ്വീകാര്യ വര്‍ധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി ബയോമെട്രിക് വിവരങ്ങളുള്‍പ്പെടുത്തിക്കൊണ്ടുള്ള ചിപ്പ് അധിഷ്ടിത ഇ-പാസ്‌പോര്‍ട്ട് നടപടികള്‍ വിവരിക്കുന്നതിനിടെയായിരുന്നു വിദേശകാര്യ മന്ത്രാലയം ഇക്കാര്യം എടുത്തുപറഞ്ഞത്. 1967-ലെ പാസ്‌പോര്‍ട്ട്…

Read More

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്ഐഒ

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയത്. പിണറായി വിജയന്റെ മകള്‍ വീണ ടിയെ അടുത്തഘട്ടത്തില്‍ ചോദ്യം ചെയ്യുക എസ്എഫ്ഐഒ കൈമാറിയ രേഖകള്‍ മുന്‍നിര്‍ത്തിയായിരിക്കുമെന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു.134 രേഖകള്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും കുറ്റപത്രം മാത്രമാണ് നേരത്തെ ലഭ്യമാക്കിയിരുന്നത്. കേസിന്റെ ഭാഗമായി ഇന്നലെ വീണ ടി യുടെ ലോക്കര്‍ തുറന്നു പരിശോധിച്ചെങ്കിലും കേസുമായി…

Read More

പനിച്ച് വിറച്ച് കേരളം; പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം

പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണ്. പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേര്‍ മരിച്ചിരുന്നു.അതേസമയം, സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 166 പേര്‍ക്ക് രോഗബാധയുണ്ടായി. ആറു മരണവും…

Read More

വെനസ്വേലയില്‍ വന്‍ഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി, നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

വെനസ്വേലയില്‍ വന്‍ഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. യാരാക്വ പ്രവിശ്യയില്‍ 13.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ച്ചയായി രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരങ്ങളില്‍, അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു.പ്യൂര്‍ട്ടോ റിക്കോയ്ക്കും വിര്‍ജിന്‍ ദ്വീപുകള്‍ക്കും സുനാമി ഭീഷണി. മൊണ്ടാല്‍ബാനില്‍ നിന്ന് 28 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളില്‍ ചിലത്…

Read More

മദ്യനികുതി ഇളവ്:  യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമെന്ന് സിപിഎം

    ശതകോടികളുടെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചു തിരുവനന്തപുരം:മദ്യനികുതി ഇളവിലെ അഴിമതി ചര്‍ച്ച ചെയ്യാനുള്ള അടിയന്തര പ്രമേയ നോട്ടീസ് നിയമസഭയില്‍ വിലക്കിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ അഴിമതി സ്ഥിരീകരിച്ചതായി സിപിഐ (എം) ആരോപിച്ചു. കുത്തക മദ്യക്കമ്പനികള്‍ക്ക് ശതകോടികളുടെ നികുതിയിളവ് നല്‍കിയ സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. തിരുവനന്തപുരം: മദ്യനികുതി ഇളവിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷത്തെ വിലക്കിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ അഴിമതി സ്ഥിരീകരിച്ചിരിക്കുകയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്…

Read More

ശബ്ദവും വെളിച്ചവും കൂട്ടാന്‍ പാടില്ല, തീതുപ്പുന്ന മോഡിഫിക്കേഷന്‍ വേണ്ട; 100 ദിവസത്തിനുള്ളില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. സുരക്ഷ അവഗണിച്ചുള്ളതും ശബ്ദം, വെളിച്ചം എന്നിവ വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതുമായ മോഡിഫിക്കേഷന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ‘വാഹന മോഡിഫിക്കേഷന്‍ വിഷയത്തില്‍ 100 ദിവസത്തിനുള്ളില്‍ ചില കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മിതമായ പരിഷ്‌കരണങ്ങള്‍ ആവാം. ശബ്ദവും വെളിച്ചവും പുറത്തേക്ക് വരുന്ന തരത്തിലുള്ള, തീ പറത്തുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ പാടില്ല. മോഡിഫിക്കേഷനുകള്‍ നടത്തുന്നവര്‍ സ്വന്തമായി ഒരു പരിധി നിശ്ചയിക്കണം.’ മന്ത്രി പറഞ്ഞു. തെറ്റുകളില്‍ വലുത്…

Read More

ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി

  തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ ചട്ടം ലംഘിച്ചെന്നും നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിഷ്ണുമോഹന്‍ (പാങ്ങോട്), ആശനാഥ് (കരുമം), ഹരികുമാര്‍ (ഫോര്‍ട്ട്), ദീപ എസ് നായര്‍ ( പെരുന്താന്നി), സുകന്യ (ശ്രീകണ്‌ഠേശ്വരം), ജയ രാജീവ് (കടകംപള്ളി), സുനില്‍ (ആറ്റിപ്ര), അഡ്വ. മിനി (ആക്കുളം), വയല്‍ക്കര രതീഷ് (പൂങ്കുളം), വിനോദ് (ചെറുവയ്ക്കല്‍),ഗോപ കുമാര്‍ (തിരുവല്ലം), സുധി എസ് എസ് (ആറ്റുകാല്‍), വി ഗിരി…

Read More

ലയണല്‍ മെസിക്ക് ഇന്ന് 39-ാം പിറന്നാള്‍

  ഓസ്ട്രിയ : ആദ്യം ഫുട്ബാള്‍ പിറന്നു. പിന്നെ പെലെയും മറഡോണയും വന്നു. അവര്‍ക്കു പിന്നാലെ മിശിഹ പിറവിയെടുത്തു. കളിക്കളങ്ങളെ ഗോള്‍മുഴക്കംകൊണ്ട് പ്രകമ്പനം കൊള്ളിച്ച ആ തിരുപ്പിറവിക്ക് ഇന്ന് വാര്‍ഷികം. കഴിഞ്ഞരാത്രി ഡാലസിലെ മൈതാനത്ത് ഓസ്ട്രിയന്‍ ഗോള്‍ വലയിലേക്ക് ഒരു 19കാരന്റെ മെയ്വഴക്കത്തോടെ രണ്ട് ഗോളുകള്‍ വര്‍ഷിച്ച് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായി മാറിയ താരത്തിന് ഇന്ന് 39-ാം ജന്മദിനം. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ലയണല്‍ മെസിക്കുമുന്നില്‍ തലകുനിക്കാത്ത കൊടുമുടികളില്ല. ആറ്…

Read More

ഞാന്‍ സംഘിയോ കമ്മ്യൂണിസ്റ്റോ അല്ല’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശ്വേതാ മേനോന്‍

  കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചതിനുപിന്നാലെ സംഘടനയ്ക്കുള്ളില്‍ താന്‍ നേരിട്ട പ്രശ്നങ്ങള്‍ തുറന്നെഴുതി നടി ശ്വേതാ മേനോന്‍. തനിക്കെതിരെ ചിലര്‍ വ്യാജപ്രചരണങ്ങളും വ്യക്തിഹത്യയും നടത്തിയെന്നും ഒരു പാവയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് രാജിവച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിച്ചു. അമ്മയുടെ വരവ്‌ചെലവ് കണക്കുകളില്‍ ആകെ കള്ളക്കളിയാണെന്നും കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും കണക്കുകള്‍ സമഗ്രമായി പരിശോധിക്കണമെന്നും താരം ആവശ്യപ്പെടുന്നു. തനിക്കെതിരെയുണ്ടായ രാഷ്ട്രീയ ആരോപണങ്ങള്‍ക്കെതിരെയും ശ്വേത മേനോന്‍ മറുപടി നല്‍കുന്നുണ്ട്. ‘എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. പക്ഷേ, എന്റെ വാക്കുകള്‍…

Read More

ശബരിമലയില്‍ കഴിഞ്ഞവര്‍ഷത്തെ സ്വര്‍ണംപൂശല്‍; വാറന്റി കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ പാളികള്‍ പൊട്ടിച്ചു

  പത്തനംതിട്ട: കഴിഞ്ഞവര്‍ഷം ശബരിമലയിലെ ദ്വാരപാലക ശില്പപാളികള്‍ സ്വര്‍ണംപൂശാന്‍ വേണ്ടി, ഇല്ലാത്ത കേടുപാടുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാക്കിയതായി സൂചന. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) നിര്‍ണായകവിവരം കിട്ടി. 2019-ല്‍ നടന്നതിനെക്കാള്‍ വലിയ ഗൂഢാലോചനയും ഫയലുകളിലെ കൃത്രിമവും കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണംപൂശലില്‍ ഉണ്ടായെന്നാണ് വിവരം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്ന് വാറന്റി കിട്ടാതിരിക്കാനുള്ള ശ്രമമാണ് നടന്നത്. വാറന്റി ഇല്ലെങ്കിലേ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെലവില്‍ പൂശല്‍ നടക്കൂ. അതിന്റെ പേരില്‍ പോറ്റിക്ക് പിരിവ് നടത്താനുള്ള കളമൊരുക്കുകയായിരുന്നുവെന്നാണ് എസ്.ഐ.ടി. സംശയിക്കുന്നത്. ഇതിനുള്ള…

Read More