ബോളിവുഡില്‍ പാക് പ്രേമികള്‍, ‘ധുരന്ധര്‍’ അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി
ഫര്‍ഹാന്‍ അക്തര്‍ സംവിധാനംചെയ്യുന്ന ‘ഡോണ്‍ 3’-യില്‍നിന്ന് നടന്‍ രണ്‍വീര്‍ സിങ് പിന്മാറിയത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ‘ധുരന്ധര്‍’ ചിത്രങ്ങളുടെ വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന രണ്‍വീര്‍, നേരത്തെ കരാറിലെത്തിയ ‘ഡോണ്‍ 3’-യില്‍നിന്ന് പിന്മാറിയതോടെ നടന് വിലക്ക് ഏര്‍പ്പെടുത്താന്‍ ബോളിവുഡിലെ സിനിമാ സംഘടന തീരുമാനിച്ചിരുന്നു. നടനുമായി സഹകരിക്കരുതെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് നിര്‍ദേശം നല്‍കി. വിലക്ക് ഭീഷണി നേരിടുന്ന രണ്‍വീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണാ റണൗട്ട്. ബോളിവുഡിലെ പാകിസ്താന്‍ പ്രേമികളാണ് നടനെതിരായ നടപടിക്കുപിന്നില്‍…