ജലജന്യ രോഗങ്ങള്‍ പടരുന്നു : പകച്ച് ജില്ല

കോട്ടയം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തം, വയറിളക്കം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. മാര്‍ച്ചില്‍ ജില്ലയില്‍ ഒരാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പതിവ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധനകള്‍ കര്‍ശനമാക്കി. ഭക്ഷ്യശുചിത്വം ഉറപ്പാക്കുകയാണ് ഷിഗെല്ലയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജ്ജലീകരണം എന്നിവയാണ്…

Read More

കടല്‍കയറ്റം ശക്തം, തിരമാലകള്‍ ശക്തിയായി തീരത്തേയ്ക്ക്

  അമ്പലപ്പുഴ: ജില്ലയുടെ തീരങ്ങളില്‍ കടല്‍ കയറ്റം ശക്തം. പുറംകടലില്‍ രൂപപ്പെട്ട കൂറ്റന്‍ തിരമാലകള്‍ കര ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ തീരത്തെ മത്സ്യ ബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ട്രോളിഗ് നിരോധന കാലയളവില്‍ വള്ളങ്ങള്‍ക്ക് മത്സ്യ ബന്ധനത്തിന് തടസമില്ലെങ്കിലും ക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കടല്‍ പോയില്ല. തീരത്തിനോട് ചേര്‍ന്ന് കടലില്‍ വല ഇടുന്ന ചില പൊന്തുകള്‍ ഇറക്കിയെങ്കിലും ശക്തമായ കാറ്റുമൂലം കരയണഞ്ഞു. പുറക്കാട് ഭാഗത്തു നിന്നാണ് പൊന്തുകള്‍ ഇറക്കുന്നത്. ഇവിടെ ചാകര തെളിയാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി പൊന്തുകളാണ് വാഹനങ്ങളിലെത്തിക്കുന്നത്….

Read More

പിടിമുറുക്കി എലിപ്പനിയും ഡെങ്കിയും

പത്തനംതിട്ട : ജില്ലയില്‍ എലിപ്പനിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നു. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളും പിടിമുറുക്കുന്നു. കാലവര്‍ഷം കനത്തതോടെയാണ് രോഗങ്ങള്‍ പിടിമുറുക്കിത്തുടങ്ങിയത്. വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഒന്നിച്ചുതാമസിക്കുന്നിടത്തും ഒന്നിച്ചു ജോലിചെയ്യുന്നവരുടെ ഇടയിലും പനി പടരാനുള്ള സാധ്യത കൂടുതലാണ്. ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ചികിത്സ തേടിയത് 28 പേരാണ്. കടുത്തപനി ,സന്ധിവേദന, തലവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ബുധനാഴ്ച ആറുപേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 14 പേര്‍ ഡെങ്കിപ്പനി സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ശരീരവേദന, കൈകാല്‍ കഴപ്പ്,…

Read More

തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു;സ്ഥലത്ത് ഗതാഗത നിയന്ത്രണം

കൊച്ചി തേവര അലക്‌സാണ്ടര്‍ പറമ്പിത്തറ പാലത്തില്‍ ടിപ്പര്‍ തെന്നിമാറി പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടം. ടിപ്പര്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവര്‍ സുനിലിനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അമിത വേഗത്തില്‍ വന്ന ടാങ്കര്‍ ലോറി ടിപ്പറില്‍ ഇടിച്ചെന്നും, ഇതെ തുടര്‍ന്ന് നിയന്ത്രണം നഷ്ട്ടമായിട്ടാണ് അപകടം സംഭവിച്ചത്. ബ്രഹ്മപുരത്തേയ്ക്ക് ലോറിയുമായി പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പാലത്തില്‍ ഗതാഗത…

Read More

തൃണമൂല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു; രണ്ട് രാജ്യസഭാ അംഗങ്ങള്‍ കൂടി എംപി സ്ഥാനം രാജി വച്ചു

തൃണമൂല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. രണ്ട് രാജ്യസഭാ അംഗങ്ങള്‍ കൂടി എംപി സ്ഥാനം രാജി വച്ചു. അഭിഷേക് ബാനര്‍ജി ഉണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരില്ലെന്ന് മമതയുടെ വിശ്വസ്തന്‍ കല്യാണ്‍ ബാനര്‍ജി.കഴിഞ്ഞ നാല് ദിവസത്തിനിടെ നാല് ടിഎംസി എംപിമാരാണ് രാജ്യസഭാ അംഗത്വം രാജിവെച്ചത്. സുഖേന്ദു ശേഖര്‍ റോയ്, സുഷ്മിത ദേവ് എന്നിവര്‍ പിന്നാലെ പ്രകാശ് ചിക് ബറൈക്ക്,,കോയല്‍ മല്ലിക്ക് എന്നിവരാണ് ഇന്ന് രാജി കത്ത് നല്‍കിയത്. ഇതോടെ രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം പതിമൂന്നില്‍ നിന്ന് ഒന്‍പതായി. നാല്…

Read More

അന്‍സിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ; സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ്, ഇന്റര്‍വ്യൂ നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ടു

താരസംഘടന അമ്മയിലെ തര്‍ക്കം, അന്‍സിബയ്ക്ക് എതിരെ കടുത്ത നീക്കവുമായി സംഘടന. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അമ്മ അസോസിയേഷന്‍. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് നോട്ടിസില്‍ പറയുന്നു. ഉടന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ്. 17 ആം തിയതിക്ക് മുന്‍പ് മറുപടി നല്‍കണമെന്നും ആവശ്യം.അന്‍സിബിയുടെ പരസ്യ പ്രസ്താവന സംഘടനക്ക് കളങ്കം ഉണ്ടാക്കിയെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അമ്മ സംഘടനയുടെ ഫെബ്രുവരി 14ന് നടന്ന കുടുംബ സംഗമത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ്…

Read More

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പതിനൊന്നുകാരനെ കാണാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് കുട്ടിയെ കണ്ടത്.കുട്ടിയെ കണ്ടു. സംസാരിച്ചു. കുട്ടിക്ക് വേദനയുണ്ട്. തലയുടെ ഒരു ഭാഗത്താണ് നല്ല വേദനയുള്ളത്. ന്യൂറോയുടെ ഡോക്ടറടക്കം അവിടെ ഉണ്ടായിരുന്നു. അവര്‍ ശുഭപ്രതീക്ഷയിലാണ്. നല്ല ചികിത്സ നല്‍കിക്കൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യകരമായ നിലയാണ് അവിടെയുണ്ടായിരുന്നത്. അമ്മ മരണപ്പെട്ടുപോയതാണ്. രണ്ട് കുട്ടികള്‍ക്കും പരുക്ക് പറ്റി. ഈ കുട്ടിക്കാണ് മാരകമായ പരുക്ക്. ഇക്കാര്യത്തില്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട നടപടികള്‍…

Read More

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് 3 വിദ്യാര്‍ഥികള്‍ക്കും കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്തും ഷിഗെല്ല. 3 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കുട്ടികള്‍ അപകടനില തരണം ചെയ്തു. പുത്തന്‍തോപ്പ് , ചാക്ക , തോന്നയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന ഉഉളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.വയനാട്ടിലും ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസിലിയോസ് സ്‌കൂളിലെ കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലം ജില്ലയിലും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. കൊല്ലത്ത് എട്ട് വയസ്സുകാരനായ ആണ്‍കുട്ടിക്കും 12 വയസ്സുകാരിയായ പെണ്‍കുട്ടിക്കുമാണ്…

Read More

കെ.എസ്.ആര്‍.ടി.സിഓര്‍ഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടി വി ഐ എ എസ് ഉത്തരവിറക്കിയത്. ഓര്‍ഡിനറി ബസ്സില്‍ പതിനഞ്ചാം തീയതി മുതലാണ് സൗജന്യ യാത്ര. കെ.എസ്.ആര്‍.ടി.സിക്കുള്ള തിരിച്ചടവില്‍ ആശങ്ക വേണ്ടെന്നും,കൃത്യമായി അത് ട്രഷറിയില്‍ നിന്ന് എത്തുമെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ പറഞ്ഞു. സ്വകാര്യ ബസ് മേഖലയുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രിയദര്‍ശിനി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഉപയോഗപ്രദമാകുന്നതാണ്. പദ്ധതിയുടെ…

Read More

യുഎസ് ഉദ്യോഗസ്ഥരെ ചൈന ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തു; നിരവധി വെബ്സൈറ്റുകള്‍ എഫ്ബിഐ പിടിച്ചെടുത്തു

വാഷിംഗ്ടണ്‍: തൊഴില്‍ വെബ്സെറ്റുകളുടെ മറവില്‍ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ചാരന്‍മാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, നിരവധി വൈബ്സൈറ്റുകള്‍ എഫ്ബിഐ പിടിച്ചെടുത്തു. യുഎസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ ചൈനീസ് ഏജന്റുമാര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഡസനിലധികം വെബ്‌സൈറ്റുകളാണ് പൂട്ടിയത്.വ്യാജ കണ്‍സള്‍ട്ടിംഗ് കമ്പനികളുടെ മറവില്‍ യുഎസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ ഈ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി എഫ് ബി ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങള്‍ പണം നല്‍കി കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നും എഫ് ബി ഐ…

Read More