കെ.എസ്.ആര്‍.ടി.സിഓര്‍ഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടി വി ഐ എ എസ് ഉത്തരവിറക്കിയത്. ഓര്‍ഡിനറി ബസ്സില്‍ പതിനഞ്ചാം തീയതി മുതലാണ് സൗജന്യ യാത്ര. കെ.എസ്.ആര്‍.ടി.സിക്കുള്ള തിരിച്ചടവില്‍ ആശങ്ക വേണ്ടെന്നും,കൃത്യമായി അത് ട്രഷറിയില്‍ നിന്ന് എത്തുമെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ പറഞ്ഞു. സ്വകാര്യ ബസ് മേഖലയുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രിയദര്‍ശിനി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഉപയോഗപ്രദമാകുന്നതാണ്. പദ്ധതിയുടെ നിര്‍വ്വഹണ ഫലവും നടപ്പാക്കല്‍ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂര്‍ണ്ണമായി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതും കെ.എസ്.ആര്‍.ടി.സി.യുടെ ധനപരമായ കരാര്‍ ബാദ്ധ്യതകളും, ദൈനംദിന ഓപ്പറേഷണല്‍ ചെലവു തുകകളും ഉറപ്പ് വരുത്തികൊണ്ട് സുഗമമായ ഒരു ക്യാഷ് ട്രാന്‍സ്ഫര്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്‌റ് സംവിധാനം നടപ്പാക്കുന്നതുമാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിനുള്ള ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിനുള്ള നടപടി കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *