ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ ജയിലിൽ വിഎസ് അനുസ്മരണം നടത്തി

തിരുവനന്തപുരം ∙ ജയിൽ ചട്ടം ലംഘിച്ച് ജില്ലാ ജയിലിൽ രാഷ്ട്രീയ പരിപാടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളാണു ജയിലിൽ വിഎസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി.ബിനു, കോർപറേഷൻ മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. എന്നാൽ ജയിൽ അധികൃതർ ഇക്കാര്യം നിഷേധിച്ചു.ജയിലിൽ രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിനു വിലക്കുണ്ടെന്നും ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ലെന്നുമാണു വിശദീകരണം. പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ജയിലിലെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *