ദുരന്തത്തിനിരയായ നാലുപേരും ജോലിക്കുകയറിയത് രണ്ടുമാസംമുമ്പ്
കണ്ണൂർ: വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ശേഷിക്കെയാണ് കണ്ണൂർ കൂടാളി കുംഭം റോഡിൽ നാലുപേരെ മരണം തട്ടിയെടുത്തത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കണ്ണൂർ അലവിൽ കോളനി ഗേറ്റ് മന്നത്തിൽ മൊയ്തീന്റെ മകൻ ഷാൻ ബംഗളൂരുവിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തിയത്. ഇന്നും നാളെയുമായിട്ടാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് ധരിക്കാനുള്ള പുത്തൻ വസ്ത്രങ്ങളും ഇവർ കരുതിയിരുന്നു.അപകടസ്ഥലത്ത് ഈ…