ഇളങ്ങുളം: കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തി. പിന്നെ നിശ്ചലമായി. പാലാ- പൊൻകുന്നം റോഡിൽ ഇളങ്ങുളം ചന്തവളവിൽ എലിക്കുളം പഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്രവും ഓപ്പൺജിമ്മും ഹാപ്പിനസ് പാർക്കും ഒരുവർഷത്തിലേറെയായി അടഞ്ഞുതന്നെയാണ്. ഇത് ആർക്കുവേണ്ടി നിർമ്മിച്ചു എന്നാണ് നാട്ടുകാരുടെ പരിഹാസം. വാഹനയാത്രികർക്ക് വിശ്രമത്തിനിടവും ശൗചാലയസൗകര്യവും ലക്ഷ്യമിട്ടാണ് വഴിയിടം പദ്ധതിയിൽ സർക്കാർ ഫണ്ട് വിനിയോഗിച്ച് വിശ്രമകേന്ദ്രം നിർമ്മിച്ചത്. ഹൈവേ നിർമ്മാണഘട്ടത്തിൽ പുറമ്പോക്കായി മാറിയ ഭൂമിയിലാണ് കഫ്ത്തീരിയ സൗകര്യത്തോടെ കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടനത്തിന് ശേഷം കരാർ അടിസ്ഥാനത്തിൽ ഇവിടെ കോഫിബാർ തുടങ്ങുകയും അവരുടെ ചുമതലയിൽ ശൗചാലയം നടത്തുകയുമായിരുന്നു. എന്നാൽ കരാർ തുകയ്ക്കനുസരിച്ച് വരുമാനമില്ലെന്ന കാരണത്താൽ നടത്തിപ്പുകാർ പിൻവലിഞ്ഞു. മുൻഭരണസമിതിയുടെ കാലത്തുതന്നെ പൂട്ടുവീണു.
എലിക്കുളം പഞ്ചായത്തിന്റെ വിശ്രമകേന്ദ്രം ഇന്നും വിശ്രമത്തിലാണ്