കലഞ്ഞൂർ : കലഞ്ഞൂർ വലിയപള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അടുത്തിടെ ലോറിയിടിച്ച് രണ്ടു പേർ മരിച്ച സ്ഥലത്തായിരുന്നു ഇന്നലത്തെയും അപകടം. .തമിഴ്നാട് സ്വദേശികളും മലയാളികളും സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപ്പെട്ടത്. .ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊലീസ് കേസെടുത്തു.
കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്