യാത്രക്കാരെ വലച്ച് കൊറ്റാർകാവ് ബി.എസ്.എൻ.എൽ റോഡ്

മാവേലിക്കര: കൊറ്റാർകാവ് ബി.എസ്.എൻ.എൽ റോഡ് പൂർണ്ണമായും തകർന്നതോടെ പ്രദേശവാസികളും യാത്രക്കാരും വലിയ ദുരിതത്തിലായി. റോഡിലെ ടാർ ഇളകി കിടക്കുന്നതും കുഴികൾ രൂപപ്പെട്ടിരിക്കുന്നതുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്.

​മാവേലിക്കര ടൗണിലെ കടുത്ത ഗതാഗതക്കുരുക്കിൽപ്പെടാതെ കൊറ്റാർകാവ് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന പ്രധാന മാർഗമാണ് ഈ റോഡ്. കൂടാതെ റെയിൽവേ ക്രോസ് അടച്ചുകഴിഞ്ഞാൽ ടൗണിലേക്ക് പ്രവേശിക്കാതെ മാവേലിക്കരയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ വാഹനയാത്രക്കാർ ആശ്രയിക്കുന്നതും ഇതേ പാത തന്നെയാണ്.

 

ഇരുചക്രവാഹനയാത്ര കഠിനം

 റോഡ് തകർന്നുകിടക്കുന്നത് കാരണം വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

 എത്രയും വേഗം ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

 നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ കടന്നുപോകാവുന്ന റോഡിന് അധികൃതർ പരിഗണന നൽകണം

Leave a Reply

Your email address will not be published. Required fields are marked *