ട്രോളിംഗ് നിരോധനം തുടങ്ങി
കൊല്ലം: മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള 52 ദിവസ ട്രോളിംഗ് നിരോധനം ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചു. കേരള തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ജൂലായ് 31ന് അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണം. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ് ബോട്ടുകള്‍ക്കും നിയന്ത്രണമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത് കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ്. ബോട്ടുകള്‍ കടലിലേക്ക് കടക്കാതിരിക്കാന്‍ ഫിഷറീസ് ഉദ്യോഗസ്ഥരും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് ഇന്നലെ…