മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്

മലപ്പുറം കരുളായില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. കരുളായി സ്വദേശി സൈനബ(62)ക്കാണ് പരിക്കേറ്റത്. മലപ്പുറം കരുളായിശങ്കരന്‍കോട് പ്ലാന്റേഷനിലാണ് സംഭവം. പരുക്കേറ്റ സൈനബയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനമേഖലയില്‍ തേക്ക് തൈകള്‍ വെച്ചു പിടിപ്പിക്കുന്ന ജോലിക്കിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കാട്ടാന ആക്രമണത്തില്‍ വാരിയെല്ലിനാണ പരുക്കേറ്റത്. സൈനബയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സൈബനക്ക് രക്ഷപ്പാടാന്‍ കഴിഞ്ഞില്ല.ഇന്ന് വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങിയത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ തുരത്തുന്നതിനിടയില്‍ ആനയുടെ മുന്നില്‍ പെട്ട തോട്ടം തൊഴിലാളി രാജുവാണ് കൊല്ലപ്പെട്ടത്. വയനാട് കാട്ടിക്കുളത്തിന് സമീപത്ത് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജുവിന്റെ അന്ത്യം.

 

Leave a Reply

Your email address will not be published. Required fields are marked *