കൊളസ്ട്രോൾ നിയന്ത്രിക്കും, കാന്താരി

കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിവുണ്ട് എന്ന പ്രചാരണത്തിന് ബലമേറിയതോടെ കാന്താരിയുടെ ഡിമാൻഡ് അടുത്ത കാലത്തായി ഏറി വരുന്നുണ്ട്. ഒരു സമയത്ത് രക്തം വെള്ളമാക്കുന്ന സ്വഭാവം കാന്താരിക്കുണ്ട് എന്ന ചൊല്ലിന്റെ പ്രചരണം കാന്താരിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിരുന്നു. ഏതാനും വർഷം മുൻപു വരെ കാന്താരിയുടെ വിത്തുകൾ പക്ഷികള്‍ വഴി പറമ്പിൽ വീണ് സ്വാഭാവികമായി കിളിർത്ത് വളരുകയായിരുന്നു. എന്നാൽ യന്ത്രസഹായത്താലുള്ള കളനിയന്ത്രണവും കളനാശിനി പ്രയോഗവും മേൽവിവരിച്ച തരത്തിൽ വളർന്നു വരുന്ന കാന്താരിത്തൈകളുടെ നാശത്തിനടയാക്കി. കാന്താരി വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാൻ തുടങ്ങിയതോടെ വിത്തിന്റെയും തൈകളുടെയും…

Read More

ചർച്ചക്ക് ഒരുക്കമെന്ന് ഷാ, ചർച്ചയല്ല ഉത്തരമാണ് വേണ്ടതെന്ന് രാഹുൽ

ന്യൂഡൽഹി: വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസിന്റെ അതിക്രമം നടന്നശേഷം പാർലമെന്റിന്റെ ഇരുസഭകളിലും വരാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ‘വിദ്യാർഥി മാർച്ച്’ ചർച്ച ചെയ്യാനായി സഭയിൽ വരാൻ തയാറാണെന്ന് സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകി. രണ്ട് വാർത്ത ഏജൻസികളെ പ്രത്യേകം വിളിച്ച് അമിത് ഷാ മുന്നോട്ടുവെച്ച ചർച്ച നിർദേശം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിക്കളഞ്ഞു. വിദ്യാർഥികളുടെ നീറ്റ് സമരവുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലുള്ള ചർച്ചക്കും തയാറാണെന്നും ചർച്ചക്ക് സമയം നിശ്ചയിച്ച് പ്രതിപക്ഷം തയാറായിരുന്നോളൂ…

Read More

മു​ല്ല​പ്പെ​രി​യാ​ർ ഉ​പ​സ​മി​തി സ​ന്ദ​ർ​ശി​ച്ചു: നിലവിൽ ജ​ല​നി​ര​പ്പ് 123 അ​ടി

കു​മ​ളി: മ​ഴ​ക്കാ​ല​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ അ​ഞ്ചം​ഗ ഉ​പ​സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ്ര​ധാ​ന അ​ണ​ക്കെ​ട്ട്, ബേ​ബി ഡാം, ​എ​ർ​ത്ത​ൺ ഡാം, ​സ്പി​ൽ​വേ, ഗാ​ല​റി എ​ന്നി​വ സം​ഘം സ​ന്ദ​ർ​ശി​ച്ചു. ചെ​യ​ർ​മാ​ൻ ഗി​രി​ധ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ന്റെ പ്ര​തി​നി​ധി​ക​ളാ​യ സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ ഷൈ​നി വി. ​ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ലെ​വി​ൻ​സ് ബാ​ബു, ത​മി​ഴ്നാ​ടി​ന്റെ സാം ​ഇ​ർ​വി​ൻ, ശെ​ൽ​വം എ​ന്നി​വ​രാ​ണ് അ​ണ​ക്കെ​ട്ടി​ലെ​ത്തി​യ​ത്. അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ 123 അ​ടി ജ​ല​മാ​ണു​ള്ള​ത്. സെ​ക്ക​ൻ​ഡി​ൽ 1146 ഘ​ന അ​ടി ജ​ലം ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 802…

Read More

രാജ്യസഭ കേരളം അംഗീകരിച്ചു

ന്യൂഡൽഹി: ലോക്‌സഭയ്‌ക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയതോടെ ഭരണഘടനയിൽ കേരള എന്നത് ‘കേരളം” എന്നു മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. രാഷ്‌ട്രപതി വിജ്ഞാപനം ഇറക്കുന്നതോടെ കേന്ദ്ര സർക്കാർ രേഖകളിൽ ‘കേരളം’ ആകും. എം.പിമാർ ഉദ്ധരിച്ച വള്ളത്തോളിന്റെയും ഗുരുദേവന്റെയും വരികളിലൂടെ കേരളം സഭയിൽ നിറഞ്ഞു. ചർച്ചയിൽ മറ്റു സംസ്ഥാനങ്ങളിലെ എം.പിമാർ അടക്കം 26 പേർ പങ്കെടുത്തു. പ്രകൃതിസൗന്ദര്യം, വിദ്യാസമ്പന്നത, ജനങ്ങളുടെ അർപ്പണമനോഭാവം തുടങ്ങിയവ അന്യഭാഷാ എം.പിമാർ എടുത്തു പറഞ്ഞു. എന്നാൽ അമിത് ഷാ സഭയിൽ ഇല്ലാത്തതിൽ പ്രതിഷേധിച്ച്…

Read More

ആദിത്യ നേടിയത് ബെമ്പർ ഫെല്ലോഷിപ്പ്

കണ്ണൂർ: തുടർച്ചയായ പഠനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ഏറെനാളത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി കണ്ണൂർ ഇരിട്ടി എടൂർ സ്വദേശിനി ആദിത്യ മനോജ്. ജർമനിയിലെ കാൾസ്രൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പിഎച്ച് .ഡി ഗവേഷണത്തിനുള്ള 1.3കോടിയുടെ ഫെലോഷിപ്പാണ് ഈ 22കാരി സ്വന്തമാക്കിയത്. ജർമൻ സർക്കാരും കാൾസ്രൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേർന്നാണ് നാല് വർഷത്തെ ഗവേഷണ ഫെലോഷിപ്പ് നൽകുന്നത്. ഫിസിക്കൽ കെമിസ്ട്രിയിലെ ന്യൂക്ലിയർ മാഗ്‌നറ്റിക് റെസൊണൻസ് (എൻ.എം.ആ‌ർ) മേഖലയിലാണ് ആദിത്യയുടെ ഡോക്ടറൽ ഗവേഷണം. ലോ-ഫീൽഡ് ഹൈപ്പർപോളറൈസേഷൻ ടെക്നിക്ക്സ് കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തുക. ഡോ….

Read More

ഗോത്രവിഭാഗങ്ങളും ഇനി എൻ്റർപ്രണർമാർ കേന്ദ്രവുമായി കൈകോർത്ത് സ്റ്റാർട്ട് അപ്പ് മിഷൻ

കൊച്ചി: ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള തൊഴിൽ ദാതാക്കളെ സൃഷ്ടിക്കാനുള്ള കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ പദ്ധതിയുമായി കൈകോർക്കാൻ കേരള സ്റ്റാർട്ട് അപ്പ് മിഷൻ (കെ.എസ്.യു.എം). രാജ്യത്ത് ഒരു വർഷത്തിനകം ആയിരം ഗോത്ര സംരംഭങ്ങൾ ലക്ഷ്യമിട്ടുള്ള ദൗത്യത്തിൽ കേന്ദ്രം തിരഞ്ഞെടുത്ത 10 ഏജൻസികളിൽ ഒന്നാണ് സ്റ്റാർട്ട് അപ്പ് മിഷൻ. പദ്ധതി നിർവഹണത്തിനായി ഐ.ഐ.എമ്മുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. കേരളത്തിൽ ഗോത്ര വിഭാഗങ്ങളിൽ നിന്ന് സംരംഭകരെയും സ്റ്റാർട്ട് അപ്പുകളെയും കണ്ടെത്തി സാമ്പത്തിക സഹായവും പിന്തുണയും നൽകുകയാണ് ചുമതല. 100 സംരംഭങ്ങൾക്ക്…

Read More

രഹസ്യ താമസം ട്രംപ് താമസിച്ച ഹോട്ടലിന്റെ വിവരങ്ങൾ ചോർന്നു

വാഷിംഗ്‌ടൺ : ജൂലായിൽ നാറ്റോ ഉച്ചകോടിക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമാനം മാറിക്കയറിയതിന് സ്ഥിരീകരണം . ഇറാന്റെ വധഭീഷണിയെ തുടർന്നാണ് ട്രംപ് അതീവ രഹസ്യമായി വിമാനം മാറിക്കയറിയത്. നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിലെ അങ്കാറയിൽ ട്രംപ് എവിടെയാണ് ഉള്ളതെന്ന് ഇറാന് അറിയാമായിരുന്നു. ട്രംപ് സഞ്ചരിക്കുന്ന വിമാനത്തിന് ഇറാനിൽ നിന്ന് മിസൈൽ ഭീഷണി നിലനിന്നിരുന്ന് എന്നും സൂചിപ്പിക്കുന്ന നിരവധി രഹസ്യാന്വേഷണ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.   രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള…

Read More

ഓണം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: ഓണം വിപണി ഉഷാറാകും മുമ്പേ പൊതുവിപണിയിൽ അരി ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഉണ്ണാനിടുന്ന തൂശനിലപോലും കീറിപ്പോകുന്ന നിലയിലാണ് വിലക്കയറ്റം. സർക്കാർ പൊതുവിപണിയിൽ ശക്തമായി ഇടപെട്ടില്ലെങ്കിൽ വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. ഒരു മാസത്തിനിടെ 4 രൂപ മുതൽ 15 രൂപ വരെയാണ് അരിവില കൂടിയത്. പഞ്ചാസാര വില 54ൽ എത്തി. കുറഞ്ഞുവന്ന വെളിച്ചെണ്ണവിലയും വർദ്ധിച്ചു. കഴിഞ്ഞ ഓണക്കാലത്ത് 45രൂപയായിരുന്ന ഒരു കിലോ പഞ്ചസാരയ്ക്ക് 54വരെയായി. പഴം, പച്ചക്കറി വിലയും നിയന്ത്രണം വിട്ടു. രസകതളിപ്പഴത്തിന് (ഞാലിപ്പൂവൻ)…

Read More

രസികൻ അച്ചായനായി നിവിൻ പോളി

ബെത്ലഹേം കുടുംബ യൂണിറ്റ് പുതിയ ഗാനം   നിവിൻ പോളി – മമിത ബൈജു ചിത്രം ബെത് ലഹേം കുടുംബ യൂണിറ്റിലെ രണ്ടാം ഗാനം പുറത്ത്. വിഷ്ണു വിജയ് ഈണമിട്ട് സുഹൈൽ കോയയുടെ വരികളുമായി എത്തിയ ഗാനം ആലപിക്കുന്നത് കപിൽ കപിലനാണ്. രസികൻ രംഗങ്ങളുമായാണ് ഗാനം എത്തിയിരിക്കുന്നത്.പൂർണമായും ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആണ് ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ ബെത് ലഹേം കുടുംബ യൂണിറ്റ്. അങ്കമാലി, മഞ്ഞാലി, കറുകുറ്റി ഭാഗങ്ങളിലെ ആളുകളുടെ ജീവിതത്തിൽനിന്നാണ് ഇക്കുറി സംവിധായകൻ ഗിരിഷ് എ.ഡി…

Read More

50 കോടി ക്ളബിൽ ഡിസി, വിജയത്തിളക്കത്തിൽ സഞ്ജന

അഞ്ചാം ദിനം 50 കോടി ക്ളബിൽ ഇടം പിടിച്ച ലോകേഷ് കനകരാജ് ചിത്രം ഡിസി കുതിക്കുമ്പോൾ പ്രേക്ഷകരുടെ സ്നേഹം നേടുകയാണ് സഞ്ജന കൃഷ്ണമൂർത്തി. ഡിസിയിൽ രണ്ടു നായികമാരിൽ ഒരാളായി എത്തുന്ന സഞ്ജനയ്ക്ക് സ്ക്രീൻ സ്പേസ് കുറവാണെങ്കിലും പ്രേക്ഷകർ ചേർത്തു പിടിക്കുന്നു. പാർവതി എന്ന കഥാപാത്രത്തെ കൈയടക്കത്തോടെ തന്നെ അവതരിപ്പിച്ചു. തമിഴകത്ത് ശ്രദ്ധേയ വിജയം കാഴ്ചവച്ച ലബർ പന്ത് എന്ന ചിത്രത്തിൽ ദുർഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയ തുടക്കം. മണിരത്‌നം- കമൽഹാസൻ ചിത്രം തഗ് ലൈഫിൽ അഭിനയിച്ചതിനൊപ്പം…

Read More