വന്ദേമാതരത്തെ ആദരിക്കാത്തവർ രാജ്യത്ത് വേണ്ട: യോഗി ആദിത്യനാഥ്

ലക്നൗ∙ ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും രാജ്യത്തെ മഹദ് വ്യക്തികളെയും ചിഹ്നങ്ങളെയും ആദരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി നടത്തുന്ന തിരംഗാ യാത്രയിൽ പ്രസംഗിക്കുകയായിരുന്നു യോഗി. കേന്ദ്രം നടപ്പാക്കുന്ന ‘ഹർ ഘർ തിരംഗ’ യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരംഗാ യാത്ര ആരംഭിച്ചത്. ദേശീയഗാനത്തെയും വന്ദേമാതരത്തെയും അനാദരിക്കുന്നവർക്കു ശിക്ഷ ഉറപ്പാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ അദ്ദേഹം പ്രശംസിച്ചു. ബ്രിട്ടിഷ് ഭരണത്തിനെതിരെ 1925 ൽ നടന്ന കകോരി ട്രെയിൻ തടയൽ സംഭവത്തിന്റെ 101–ാം…

Read More

ഗസ്സ സമാധാന പ്ലാൻ തള്ളിയത് ഒക്ടോബർ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; നെതന്യാഹുവിന്റെ നീക്കം രാഷ്ട്രീയ തന്ത്രം

തെൽ അവീവ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പരസ്യമായി തള്ളിക്കളഞ്ഞത് വരാനിരിക്കുന്ന ഒക്ടോബർ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് അദ്ദേഹത്തിന്റെ മുൻ സഹായി മിഷേൽ ബാരക് വിലയിരുത്തുന്നു. ഇത് അന്തിമമായ ഒരു നിലപാടല്ലെന്നും, മറിച്ച് നെതന്യാഹുവിന്റെ ‘ആദ്യ ഘട്ട നിലപാട്’ മാത്രമാണിതെന്നുമാണ് ബാരക് വ്യക്തമാക്കുന്നത്. അധികകാലം ആയുസ്സില്ലാത്ത തന്റെ അതിതീവ്ര വലതുപക്ഷ മന്ത്രിസഭയുടെയും രാഷ്ട്രീയ അടിത്തറയുടെയും പിന്തുണ ഉറപ്പിച്ചുനിർത്താനാണ് പ്രധാനമന്ത്രി ഈ പരസ്യ എതിർപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് വാഷിങ്ടണുമായുള്ള ബന്ധത്തേക്കാൾ തദ്ദേശീയ രാഷ്ട്രീയവുമായാണ് ബന്ധമുള്ളതെന്നും…

Read More

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന അന്തർസംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

ചേർത്തല: അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മറ്റും കവർന്ന തമിഴ്നാട് തൂത്തുക്കുടി ഓടൻകുടി തങ്കമുത്തുവിനെ (74) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഗാന്ധിനഗറിന് സമീപത്ത് നിന്നാണ് തങ്കമുത്തുവിനെ പിടികൂടിയത്. ചേർത്തല നഗരസഭ 14ാം വാർഡിൽ, കാളികുളം ജംഗ്ഷന് കിഴക്കുവശം കണ്ണാട്ട് ലക്ഷമി ഭവനിൽ സി.ഉണ്ണികൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം.   രണ്ട് പവന്റെ ആഭരണങ്ങളും ആറായിരം രൂപയും 2000 രൂപയുടെ വിദേശ കറൻസിയും ഒരു മൊബൈൽ ഫോണും മിക്സിയുമാണ് മോഷ്ടിച്ചത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന…

Read More

അരുവിപ്പുറം കൊടിതൂക്കിമലയിൽ സത്‌സംഗം

തിരുവനന്തപുരം : സാംസ്‌കാരിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ചെമ്പഴന്തി ശ്രീനാരായണഗുരു തീർത്ഥാടന പഠന കേന്ദ്രം,വിജ്ഞാന സരിണി,ശ്രീനാരായണഗുരുതൃപ്പാദ ചാരിറ്റബിൽ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിമാസ സത്സംഗം നഗരസഭാ വൈസ് ചെയ‌‌ർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. അരുവിപ്പുറം കൊടിതൂക്കിമലയിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ.പി.ജെയിൻ അദ്ധ്യക്ഷത വഹിച്ചു. ശില്പി മണികണ്ഠൻ മണലൂ‌‌രിനെ പ്രശസ്തി പത്രം നൽകി ആദരിച്ചു. മലയാലപ്പുഴ സുധൻ രചിച്ച കർക്കടക വാവുബലി അനുഷ്ടാനവും പൊരുളും എന്ന പുസ്തകം കല്ലൂ‌ർ ഈശ്വരൻ പോറ്റിക്ക് നൽകി കെ.കെ.ഷിബു പ്രകാശനം…

Read More

ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങില്ല, ട്രംപിന്റെ സമാധാന പദ്ധതി തള്ളി നെതന്യാഹു

ജെറുസലേം : ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബോർഡ് ഓഫ് പീസ് എന്ന പേരിൽ ട്രംപ് മുന്നോട്ടുവച്ച 15 ഇന സമാധാന കരാറാണ് നെതന്യാഹു തള്ളിയത്. ഹമാസിനെ പൂർണമായും നിരായുധരാക്കുന്നത് വരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. വെടിനിറുത്തൽ ധാരണ നിലനിൽക്കുമ്പോഴും ഗാസയിൽ ഇസ്രയേൽ സൈനിക ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ആവശ്യമെങ്കിൽ അടുത്ത സഖ്യകക്ഷികളെ വരെ…

Read More

സാമൂഹിക മാധ്യമ കുറിപ്പ്: ബി.ജെ.പി നേതാവിന്റെ പരാതിയിൽ ക്രിസ്ത്യൻ നേതാവ് ജയിലിൽ

റായ്പൂർ: സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പേരിൽ ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റും പ്രമുഖ ക്രിസ്ത്യൻ അവകാശ പ്രവർത്തകനുമായ അരുൺ പന്നലാലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ അദ്ദേഹത്തെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ഒരു ബി.ജെ.പി നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുൺ പന്നലാലിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുക, മതവികാരം ബോധപൂർവ്വം വ്രണപ്പെടുത്തുക, സമാധാനാന്തരീക്ഷം തകർക്കാനുള്ള ഉദ്ദേശ്യത്തോടെ അപമാനിക്കുക…

Read More

കുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ; ഫോണിൽ 600ലധികം അശ്ലീല വീഡിയോകൾ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും വർഷങ്ങളോളം ലൈം​ഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. 22കാരനായ ചേതൻ പ്രകാശ് കോലിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലാണ് സംഭവം. 2022 മുതൽ പ്രതി ഇരകളെ ഭീഷണിപ്പെടുത്തുകയും പകർത്തിയ ചിത്രങ്ങളും വീഡിയോകളും കാണിച്ച് ലൈം​ഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പ്രതിയുടെ മൊബൈലിൽ നിന്നും 600 ലധികം അശ്ലീല വീഡിയോകളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. യുവാവിന്റെ ഫോണിൽ നിന്നും കണ്ടെത്തിയ വീഡിയോകളിൽ നിന്ന് ഇരകളെ തിരിച്ചറിഞ്ഞതിന് ശേഷം അവരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചു…

Read More

അട്ടപ്പാടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

പാലക്കാട്: അട്ടപ്പാടി മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തമിഴ്നാട് നീല​ഗിരി സ്വദേശികളാണ് മരിച്ചത്. കാർ ഡ്രൈവർ രാജ് കണ്ണൻ(54),ടി ഡി ബോജൻ (70), രാധിക എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മുന്നോടെയാണ് അപകടം. തമിഴ്നാട് അതിർത്തിയിൽ 500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് കാർ മറിഞ്ഞത്. പ്രദേശവാസികളറിയിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസ് സ്ഥലത്തെത്തി. പരിശോധനയിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങൾ മുകളിലേക്ക് കയറ്റാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്. രണ്ട് പേരുടെ മൃതദേഹം മുകളിലെത്തിച്ചു. നീല​ഗിരിയിലെ ബന്ധുക്കളെ…

Read More

ടി.ജി മോഹൻ ദാസ് കസ്റ്റഡിയിൽ: നടപടി കേസെടുത്ത് 11 ദിവസത്തിനുശേഷം

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാർ പ്രവർത്തകൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് 11ാം ദിവസമാണ് നടപടി. വൈകിട്ട് മോഹൻദാസിന്‍റെ മട്ടാഞ്ചാരിയിലെ വീട്ടിൽ തിരുവനന്തപുരത്ത് നിന്നുള്ള സൈബർ പൊലീസ് സംഘം എത്തിയിരുന്നു ജന്തർമന്തറിലെ സമരക്കാരെ താനായിരുന്നെങ്കിൽ വെടിവെക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായിരുന്നു എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് സാമൂഹ്യ മാധ്യമം വഴി മോഹൻദാസ് നടത്തിയത്. ജൂലൈ 29നാണ് ഇയാൾക്കെതിരെ കലാപാഹ്വാനത്തിന്…

Read More

പൊലീസിന്റെ കൺമുന്നിൽ മമതയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഉത്തര 24 പർഗാനാസ് ജില്ലയിൽമുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കാറിനുനേരെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കവേ ഹലിഷറിൽ വെച്ചാണ് മമതയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധവും കല്ലേറുമുണ്ടായത്. അപരിചിതരായ ചിലർ ഇഷ്ടികയും കല്ലും ഉപയോഗിച്ച് കാർ ആക്രമിക്കുകയായിരുന്നുവെന്നും, ചില്ലുകൾ തകർന്ന് താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും മമത ബാനർജി ആരോപിച്ചു. സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും സംസ്ഥാന ബി.ജെ.പി വ്യക്തമാക്കി. കസ്റ്റഡിയിൽ മരിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ബിർജു കേയോട്ടിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ്…

Read More