അരുവിപ്പുറം കൊടിതൂക്കിമലയിൽ സത്‌സംഗം

തിരുവനന്തപുരം : സാംസ്‌കാരിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ചെമ്പഴന്തി ശ്രീനാരായണഗുരു തീർത്ഥാടന പഠന കേന്ദ്രം,വിജ്ഞാന സരിണി,ശ്രീനാരായണഗുരുതൃപ്പാദ ചാരിറ്റബിൽ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിമാസ സത്സംഗം നഗരസഭാ വൈസ് ചെയ‌‌ർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.

അരുവിപ്പുറം കൊടിതൂക്കിമലയിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ.പി.ജെയിൻ അദ്ധ്യക്ഷത വഹിച്ചു. ശില്പി മണികണ്ഠൻ മണലൂ‌‌രിനെ പ്രശസ്തി പത്രം നൽകി ആദരിച്ചു. മലയാലപ്പുഴ സുധൻ രചിച്ച കർക്കടക വാവുബലി അനുഷ്ടാനവും പൊരുളും എന്ന പുസ്തകം കല്ലൂ‌ർ ഈശ്വരൻ പോറ്റിക്ക് നൽകി കെ.കെ.ഷിബു പ്രകാശനം ചെയ്തു. അജയൻ കല്ലറ,കല്ലിയൂ‌‌ർ വിശ്വംഭരൻ,ബിന്ദു അരുവിപ്പുറം തുടങ്ങിയവ‌ർ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *