അട്ടപ്പാടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

പാലക്കാട്: അട്ടപ്പാടി മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തമിഴ്നാട് നീല​ഗിരി സ്വദേശികളാണ് മരിച്ചത്. കാർ ഡ്രൈവർ രാജ് കണ്ണൻ(54),ടി ഡി ബോജൻ (70), രാധിക എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് മുന്നോടെയാണ് അപകടം. തമിഴ്നാട് അതിർത്തിയിൽ 500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് കാർ മറിഞ്ഞത്. പ്രദേശവാസികളറിയിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസ് സ്ഥലത്തെത്തി. പരിശോധനയിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങൾ മുകളിലേക്ക് കയറ്റാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്.

രണ്ട് പേരുടെ മൃതദേഹം മുകളിലെത്തിച്ചു. നീല​ഗിരിയിലെ ബന്ധുക്കളെ കണ്ട് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *