പരീക്ഷാ പരിഷ്കരണത്തിന് ദൗത്യസേന; നന്ദൻ നിലേക്കനി അധ്യക്ഷൻ: ഇൻസ്റ്റ വിഡിയോയിൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി∙ ഇന്ത്യയിലെ പരീക്ഷാ സംവിധാനങ്ങൾ‌ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് പഠിക്കാനായി ദൗത്യസംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി അധ്യക്ഷനായ സംഘം രൂപീകരിച്ചെന്നും അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടികളെടുക്കുമെന്നും മോദി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ‘‘വിദ്യാർഥികളുടെ ഭാവിക്കായി സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. അവരുടെ ഭാവിവച്ച് കളിച്ചവർ ഇപ്പോൾ ജയിലിലാണ്. ഞങ്ങൾ അതിവേഗ കോടതികൾ സ്ഥാപിച്ചു. വിദ്യാർഥികളുടെ ഭാവിയെ പറ്റി നമ്മൾ ചിന്തിക്കണം. നമ്മുടെ പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ വിശ്വസനീയവും…

Read More

കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം

ഗ്ലാസ്കോ: കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 45 കിലോ വനിത വിഭാഗം ഭാരോദ്വഹനത്തിൽ മീരബായ് ചാനുവാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. മീരബായ് ചാനു തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യക്കുവേണ്ടി സ്വർണം നേടുന്നത്. സ്നാച്ചിൽ 85 കിലോയും ക്ലീൻ ആൻഡ് ജെർക്കെയിൽ 105 കിലോയും ഉൾപ്പെടെ ഉയർത്തിയാണ് സ്വർണ നേട്ടം. 2018ലും 22ലും സ്വർണം നേടിയിരുന്നു.

Read More

ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളിയല്ല; ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് തള്ളി കുവൈത്ത്

കുവൈത്ത് സിറ്റി: ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്ത് പങ്കെടുത്തായ ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് തള്ളി കുവൈത്ത്. റിപ്പോർട്ട് പൂർണ്ണമായും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അടങ്ങിയതാണെന്ന് വ്യക്തമാക്കി അമേരിക്കയിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹ് ‘വാൾ സ്ട്രീറ്റ് ജേണൽ’ എഡിറ്റോറിയൽ ബോർഡിന് കത്തയച്ചു. ‘ബഹ്‌റൈൻ, കുവൈത്ത് യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിച്ചു’ എന്ന തലക്കെട്ടിൽ ജൂലൈ 24നാണ് ‘വാൾ സ്ട്രീറ്റ് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സമ്മർ സെയ്ദും, ഷെൽബി ഹോളിഡേയും ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന്…

Read More

അമേരിക്കയുടെ വെടിതീർന്നു; തൽക്കാല യുദ്ധവിരാമത്തിന് പിന്നിൽ ആയുധക്ഷാമമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ/തെഹ്‌റാൻ: ഇറാനെതിരായ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കം തൽക്കാലത്തേക്ക് നിർത്തിവെച്ചത് ആയുധ ശേഖരത്തിലെ കുറവുകൊണ്ടാണെന്ന് റിപ്പോർട്ടുകൾ. യു.എസ് വ്യോമപ്രതിരോധ സംവിധാനങ്ങളിലെ മിസൈൽ ശേഖരം വളരെ കുറച്ച് മാത്രമാണ് യു.എസിന്റെ പക്കലിലുള്ളതെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. ഇറാനുമായുള്ള സംഘർഷത്തിൽ പെന്റഗൺ ഇതുവരെ 1,200-ലധികം പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചു കഴിഞ്ഞു. ഇത് യു.എസിന്റെ മിസൈൽ ശേഖരത്തിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്. ജോർഡൻ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് സൈനികരെയും താവളങ്ങളെയും സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമായ പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും മറ്റ് വെടിമരുന്നുകളും…

Read More

പ്രൾഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. ​നിലവിൽ ഭക്ഷ്യം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു വരുന്ന പ്രഹ്ലാദ് ജോഷി, തന്‍റെ നിലവിലെ ചുമതലകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതല കൂടി ഔദ്യോഗികമായി ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ധർമേന്ദ്ര പ്രധാന്റെ രാജി സ്വീകരിച്ചതും പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയതും.

Read More

അഴിമതിയാരോപണം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വ്യാപകമായ അഴിമതിയാരോപണങ്ങളെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു. നിലവിൽ യൂണിയനിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് വ്യക്തമാക്കി. എൽ.ഡി.എഫ് ഭരണസമിതിക്ക് കീഴിലായിരുന്നു ഇതുവരെ തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്. മിൽമ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെയാണ് സർക്കാരിന്റെ ഈ നടപടി. എന്നാൽ, യൂണിയൻ പിരിച്ചുവിട്ട നടപടി പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് എൽ.ഡി.എഫ് നേതൃത്വം ആരോപിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാഷ്ട്രീയ…

Read More

മത്സ്യലഭ്യത കുത്തനെ കുറഞ്ഞു: മഴക്കുറവും ചൂടും … തീരം വറുതിയിൽ

ആലപ്പുഴ: മഴ കുറഞ്ഞതും പകൽച്ചൂട് കഠിനമായതും കാരണം ആലപ്പുഴ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതായി മത്സ്യതൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി തോട്ടപ്പള്ളി, അഴീക്കൽ ഹാർബറുകളിൽ നിന്ന് കടലിൽ പോകുന്ന പല വള്ളങ്ങൾക്കും ഇന്ധനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയാണ്. കൂടാതെ, മുൻ വർഷങ്ങളെ അപേക്ഷിച്ച് കാലവർഷം ശക്തമാകാതിരുന്നതും മത്സ്യലഭ്യതയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. ട്രോളിംഗ് നിരോധന കാലത്ത് ചെമ്മീൻ, നാരൻ, ആവോലി, താട, പരവ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ സാധാരണയായി ലഭിക്കാറുണ്ടായിരുന്നു. എന്നാൽ, എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന ചൂടും…

Read More

പച്ചക്കറി കൃഷി 20,000 ഹെക്ടർ കൂടി വർധിപ്പിച്ചാൽ വിഷപച്ചക്കറിക്ക് വിരാമം

കോഴിക്കോട്: നിലവിലെ 50,000 ഹെക്ടർ പച്ചക്കറി കൃഷിയിലേക്ക് 20,000 ഹെക്ടർ കൂടി കൂട്ടിച്ചേർത്താൽ കേരളത്തിന് പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളെ ആശ്രയിക്കുന്നതും കുറയുമെന്നാണ് അവരുടെ അഭിപ്രായം. അതേസമയം, സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ വിദഗ്ധ സമിതി വർഷങ്ങൾക്ക് മുമ്പ് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ പൂർണമായി നടപ്പാക്കിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കൃഷിയോഗ്യ ഭൂമിയുടെ നാല് ശതമാനം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തരിശുഭൂമികൾ കൃഷിയോഗ്യമാക്കുക, മട്ടുപ്പാവ് കൃഷി വ്യാപിപ്പിക്കുക, സംയോജിത…

Read More

കോട്ടൂരിൽ ആദിവാസി യുവാവ് ആസിഡ് കഴിച്ച് മരണപ്പെട്ടു

കോട്ടൂരിൽ ആദിവാസി യുവാവ് മരണപ്പെട്ടു തിരുവനന്തപുരം: കോട്ടൂർ അഗസ്ത്യവനത്തിനുള്ളിലെ മാങ്കോട് ഉന്നതിയിൽ താമസിക്കുന്ന വിക്രമൻ കാണിയുടെ മകൻ ബാബുക്കുട്ടൻ (ഏകദേശം 29) ആസിഡ് കുടിച്ച് മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി ബാബുക്കുട്ടൻ ആസിഡ് കുടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം. കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.

Read More

വിഷ്ണുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം

അനന്തപുരിയുടെ അഭിമാനമായ പത്മനാഭ സ്വാമി ക്ഷേത്രത്തോളം പഴക്കവും അത്രതന്നെ പ്രാധാന്യവുമുള്ള വിഷ്ണുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം.9മം നൂറ്റാണ്ടിണ്ടിൽ കേരളം ഭരിച്ചിരുന്നത് ആയ് രാജ വംശമായിരുന്നു.അന്ന് രണ്ട് രാജ്യ തലസ്ഥാനങ്ങളുണ്ടായിരുന്നതിൽ ഒന്ന് ആയ്ക്കുടി എന്നറിയപ്പെടുന്ന അഗസ്ത്യാർകൂടവും വിഴിഞ്ഞവുമായിരുന്നു.ആയ് പരമ്പരയിലെ കരുനനന്ദടക്കൻ രാജാവാണ് ക്ഷേത്രം പണി കഴിപ്പിച്ചത്.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ The Monuments of Kerala(by H. Sarkar) എന്ന പുസ്തകത്തിൽ ക്ഷേത്രത്തിനെ പറ്റി പറയുന്നുണ്ട്.അക്കാലത്ത് ദക്ഷിണേന്ത്യയിൽ തന്നെ അപൂർവ്വമായിരുന്നു വട്ടശ്രീകോവിലോടു കൂടീയ ക്ഷേത്രം. വിഷ്ണുപുരത്ത് നിന്ന്…

Read More