കോട്ടൂരിൽ ആദിവാസി യുവാവ് ആസിഡ് കഴിച്ച് മരണപ്പെട്ടു

കോട്ടൂരിൽ ആദിവാസി യുവാവ് മരണപ്പെട്ടു
തിരുവനന്തപുരം: കോട്ടൂർ അഗസ്ത്യവനത്തിനുള്ളിലെ മാങ്കോട് ഉന്നതിയിൽ താമസിക്കുന്ന വിക്രമൻ കാണിയുടെ മകൻ ബാബുക്കുട്ടൻ (ഏകദേശം 29) ആസിഡ് കുടിച്ച് മരിച്ചതായി റിപ്പോർട്ട്.
ഇന്നലെ രാത്രി ബാബുക്കുട്ടൻ ആസിഡ് കുടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം.
കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *