വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശകമ്മീഷൻ
പാലക്കാട്: അനുമോദനച്ചടങ്ങിനിടെ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചതിന് മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡിസ്‌ട്രിക്‌ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ മണ്ണാർക്കാടേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടികളിലേക്ക് കടക്കുമെന്നും വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുട്ടികളെ പരസ്യമായി അപമാനിച്ച കെ ടി ജലീലിന്റെ നടപടി അനുചിതവും മര്യാദയില്ലാത്തതുമാണെന്ന് ബിന്ദുകൃഷ്‌ണ പറഞ്ഞു. ഇപ്പോഴും തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിനെ അദ്ദേഹം ന്യായീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി….