രാഹുൽ ഗാന്ധിയുടെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂർ: ഡൽഹിയിൽപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം നീതിയ്ക്കായിപ്രതിഷേ ധിച്ചവരെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ കേന്ദ്ര ഭരണാധികാരികൾക്കെതിരായി ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേ ധ പ്രകടനം നടത്തി. കൈരളി ജംഗഷ്നിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റിയപ്രകടന പ്രതിക്ഷേധ സമരം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അധ്യക്ഷതവഹിച്ചു.ആർ.രവികുമാർ, ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ ,ബാലൻ വാറണാട്ട്, കെ.പി.എ. റഷീദ്, പ്രദീഷ് ഓടാട്ട്, ശശി വാറണാട്ട്, സ്റ്റീഫൻ ജോസ്, വി.എസ് നവനീത്, വി.കെ സുജിത്‌ . സി.ജെ.റൈയ്മണ്ട്, പി.വി.അബ്ദുൾ വഹാബ്, ഷൈലജ ദേവൻ,രജിത, പ്രിയ രാജേന്ദ്രൻ,സുഷാ ബാബു, എ.വി.ഉണ്ണികൃഷ്ണൻ ‘മഹിജ, ചന്ദ്ര രാമകൃഷ്ണൻ, ജോയ് തോമാസ്എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *