മാൻഹോളിൽ ഒളിച്ചിരുന്നത് മൂന്ന് ദിവസം; യുവാവിനെ സാഹസികമായി പിടികൂടി

കൊല്ലം: മൂന്നു ദിവസമായി മാൻഹോളിൽ ഒളിച്ചിരുന്ന യുവാവിനെ സാഹസികമായി പിടികൂടി. മാനസിക വിഭ്രാന്തിയുള്ള ഉളിയകോവിൽ തുണ്ടിൽവീട്ടിൽ ഗിരീഷിനെ (46) ആണ് നാട്ടുകാരും ഫയർ ഫോർസും ചേർന്ന് മാൻഹോളിൽ നിന്നു പുറത്തിറക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ പുറത്തിറക്കാൻ കടപ്പാക്കട ഫയർഫോഴ്സ് ശ്രമിച്ചെങ്കിലും ഇയാൾ തയ്യാറായില്ല. പുറത്തിറക്കാനായി മാൻഹോളിലൂടെ ചെല്ലുന്നവരെ ആക്രമിക്കാൻ ശ്രമിച്ചത്തോടെയാണ് പുറത്തിറക്കുന്നത് നീണ്ടത്. ദിവസങ്ങൾക്കു മുൻപ് ഉളിയകോവിലിൽ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയിരുന്നു.വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷിച്ചെത്തും എന്ന് ഭയന്നാണ് ഇയാൾ…

Read More

‘പ്രിയദർശിനി’ വന്നു, ഒരു ദിവസത്തെ നഷ്ടം 5000: മലയോര ജനതയുടെ സ്വന്തം ചീനിക്കാസ് കളമൊഴിയുന്നു

ചാലക്കുടി: വണ്ടിക്ക് മുന്നിൽ വലിയൊരു റീത്ത്, വശങ്ങളിൽ ഗതാഗത വകുപ്പിനോടുള്ള കടുത്ത അമർഷം രേഖപ്പെടുത്തിയ ബാനറുകൾ… ലാഭമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, പതിറ്റാണ്ടുകളായി മലയോര ജനതയുടെ പ്രധാന ആശ്രയമായിരുന്ന ചാലക്കുടി – വാൽപ്പാറ റൂട്ടിലെ സ്വകാര്യ ബസായ ചീനിക്കാസ് മേട്ടോഴ്‌സിന്റെ ട്രിപ്പ് അവസാനിച്ചത് വേറിട്ട രീതിയലാണ്. ഇതോടെ ചാലക്കുടിയിൽ നിന്ന് മലക്കപ്പാറ വഴിയുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ ഓർമ്മയായി. കഴിഞ്ഞ രണ്ട് വർഷമായി ഈ റൂട്ടിൽ സർവീസുകൾ ലാഭത്തിലല്ലായിരുന്നെങ്കിലും കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ ബസുകൾ രംഗത്തെത്തിയതാണ്…

Read More

വീട് നാലുദിവസമായി പൂട്ടിയിട്ട നിലയിൽ; പാലക്കാട്ടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ നാലുദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം ‘കൃഷ്ണ കൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ വീട് കഴിഞ്ഞ നാലുദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ അയൽവാസികളോട് പറഞ്ഞിരുന്നു. എന്നാൽ ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു…

Read More

സ്വർണ മോഷണക്കേസ്: രാജേഷ് എക്സ്‌പോർട്സ് മുൻ എം.ഡി പ്രശാന്ത് ജെ. മെഹ്ത കീഴടങ്ങി

കൊച്ചി: കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ ആഭരണ കയറ്റുമതി സ്ഥാപനത്തിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിൽ രാജ്യത്തെ പ്രമുഖ സ്വർണ്ണക്കയറ്റുമതി സ്ഥാപനമായ ബംഗളൂരുവിലെ രാജേഷ് എക്സ്പോർട്സ് ലിമിറ്റഡിന്റെ മുൻ മാനേജിംഗ് ഡയറക്ടർ പ്രശാന്ത് ജെ. മെഹ്ത കീഴടങ്ങി. അദ്ദേഹത്തിന്റെ സഹോദരനും രാജേഷ് എക്സ്പോർട്സ് സ്ഥാപകനും ഇപ്പോഴത്തെ സി.എം.ഡിയുമായ രാജേഷ് മെഹ്ത നൽകിയ പരാതിയിലെടുത്ത കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്.എച്ച്.ഒയുടെ മുന്നിൽ ഇന്നലെ ഹാജരായത്. കേസിൽ പ്രശാന്ത് ജെ. മെഹ്തയ്ക്ക് കേരള ഹൈക്കോടതി ഉപാധികളോടെ മുൻകൂർ…

Read More

ശബരിമലയിൽ ദേവസ്വത്തിനും സർക്കാരിനും റോളില്ല’; കോടതിയുടേത് അമിത ഇടപെടലാണെന്ന് കെ മുരളീധരൻ

തൃശൂർ: ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. നിയമസഭയിൽ ഇക്കാര്യം താൻ തുടങ്ങിവച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിൽ ദേവസ്വത്തിന് റോളില്ല,​ സർക്കാരിനും റോളില്ല,​ ഹൈക്കോടതിയാണ് അവിടെ ഏത് പൂവ് ഉപയോഗിക്കണമെന്ന് പറയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. ‘എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജനങ്ങൾക്ക് എന്തെങ്കിലും റോളുകൾ ഉണ്ടോ?​ ശബരിമലയിൽ ദേവസ്വത്തിന് റോളില്ല,​ സർക്കാരിനും റോളില്ല. ഹൈക്കോടതിയാണ് അവിടെ ഏത് പൂവ് ഉപയോഗിക്കണമെന്ന് പറയുന്നത്….

Read More

സ്വർണത്തട്ടിപ്പ്: അന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്ക്ക് വിട്ടു

വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്‌ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടരന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്‌ക്ക് കൈമാറി. സ്വർണം തട്ടിയെടുത്ത സിന്ധുകുമാരിയെ നാളെ കസ്റ്റഡിയിൽ വാങ്ങാൻ വിഴിഞ്ഞം പൊലീസ് അപേക്ഷ നൽകിയിരിക്കെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്നുള്ള ഉത്തരവ് വന്നത്. ഇതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. രേഖകൾ ഉടൻ കൈമാറും. ജില്ലാ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ (ഡി.സി.ആർ.ബി ) അസി.കമ്മിഷണർക്കാകും അന്വേഷണ…

Read More

മാതൃകാ ലോകകപ്പിന് പൊഴിയൂരിൽ ആവേശോജ്ജ്വല തുടക്കം

പാറശാല: ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി പൊഴിയൂർ എസ്.എം.ആർ.സിയുടെ (സെന്റ് മാത്യുസ് റിക്രിയേഷൻ ക്ലബ്) നേതൃത്വത്തിൽ നടക്കുന്ന എട്ടാമത് ഫിഫ മോഡൽ ലോകകപ്പ് മത്സരങ്ങൾക്ക് പൊഴിയൂരിൽ തുടക്കമായി. പൊഴിയൂർ എസ്.എം.ആർ.സി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോൺ ബോസ്കോ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ഡൈസൻ യേശുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പ്രാണകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷകുമാരി,കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനേഷ്,ക്ലബ്…

Read More

വിവാഹത്തിനെത്തിയ അഞ്ചം

കണ്ണൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലേക്കിടിച്ചു കയറി, സുഹൃത്തിന്റെ ബന്ധുവീട്ടിലെ വിവാഹത്തിനെത്തിയ അഞ്ചംഗസംഘത്തിലെ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതര നിലയിൽ. കണ്ണൂർ അലവിൽ കോളനി ഗേറ്റിന് സമീപം മന്നത്ത് ഹൗസിൽ സിറാജിന്റെയും ഷംനയുടെയും മകൻ ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിച്ചാൽ ബഷീറിന്റെയും, റീനത്തിന്റെയും മകൻ മുഹമ്മദ് റിസ്വാൻ (22), ഉത്തർപ്രദേശ് സ്വദേശി പരം ചേത്രി (22), ബംഗളൂരു സൗത്ത് സ്വദേശി സാദുരി ഹർഷവർദ്ധൻ (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി…

Read More

മത്സ്യ വില്‍പ്പന അടിമുടി മാറുന്നു; ആളുകള്‍ക്ക് ഫ്രഷ് മീനും കിട്ടും, പദ്ധതി ഉടന്‍

തിരുവനന്തപുരം: തലച്ചുമടായി കിലോമീറ്ററുകള്‍ നടന്നും വഴിയോരത്തിരുന്നും മീന്‍ വില്പന നടത്തിയിരുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ മാറുകയാണ്. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ഇ – സ്‌കൂട്ടറുകള്‍ ലഭ്യമാക്കുന്ന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഫിഷറീസ് വകുപ്പ് ഉടന്‍ നടപ്പാക്കും. ഫിഷറീസ് വകുപ്പിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 100 വനിതകള്‍ക്ക് പൈലറ്റ് പദ്ധതിയായി സബ്സിഡിയോടെ ആദ്യം ഇ-സ്‌കൂട്ടര്‍ ലഭ്യമാക്കും. പൈലറ്റ് പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുക. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ വരുംദിവസങ്ങളില്‍ അന്തിമരൂപമാകും….

Read More

തട്ടിക്കൊണ്ടുപോകൽ കേസ്,​ പിടികൂടാനെത്തിയ പൊലീസിനെ പ്രതികൾ ആക്രമിച്ചു, നാലുപേർ പിടിയിൽ

കോഴിക്കോട്: പ്രവാസി വ്യവസായി മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയി 70 കോടി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളെ പിടികൂടാനെത്തിയ നാലംഗ എസ്.ഐ.ടി സംഘത്തിന് നേരെ തോക്ക് ചൂണ്ടിയും പന്നിപ്പടക്കമെറിഞ്ഞും (ഏറ് പടക്കം) ആക്രമണം. പ്രതികൾ ഒളിച്ചു താമസിക്കുകയായിരുന്ന പെരുവയലിലെ ഫ്ളാറ്റിൽ ഇന്നലെ രാവിലെ എട്ടരയ്ക്കാണ് സംഭവം. ആക്രമണത്തിൽ നാല് പൊലീസുകാർക്കും ഒരു പ്രതിക്കും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അര മണിക്കൂർ നേരത്തോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ മാവൂർ, കുന്ദമംഗലം ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ സഹായത്തോടെയാണ്…

Read More