പാറശാല: ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി പൊഴിയൂർ എസ്.എം.ആർ.സിയുടെ (സെന്റ് മാത്യുസ് റിക്രിയേഷൻ ക്ലബ്) നേതൃത്വത്തിൽ നടക്കുന്ന എട്ടാമത് ഫിഫ മോഡൽ ലോകകപ്പ് മത്സരങ്ങൾക്ക് പൊഴിയൂരിൽ തുടക്കമായി. പൊഴിയൂർ എസ്.എം.ആർ.സി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോൺ ബോസ്കോ അദ്ധ്യക്ഷത വഹിച്ചു.
ഇടവക വികാരി ഫാ.ഡൈസൻ യേശുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പ്രാണകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷകുമാരി,കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനേഷ്,ക്ലബ് സെക്രട്ടറി അജീഷ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്‌ഘാടനത്തിന് മുന്നോടിയായി ഉച്ചക്കട ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച വർണാഭമായ ഘോഷയാത്ര പൊഴിയൂർ എസ്.എം.ആർ.സി സ്റ്റേഡിയത്തിൽ സമാപിച്ചു.
സന്തോഷ് ട്രോഫി താരങ്ങൾ ഉൾപ്പെടെ പങ്കെടുത്ത ഘോഷയാത്രയിൽ ടീം അംഗങ്ങൾ അവരവർ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ ജഴ്സി ധരിച്ചാണെത്തിയത്. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.