അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു;5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സഹ പൈലറ്റിനെ പരുക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. AN – 32 ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ജോര്‍ഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.വ്യോമതാവളത്തിന് സമീപം തന്നെയുള്ള സിവില്‍ ആശുപത്രിയിലാണ് സഹപൈലറ്റിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരണപ്പെട്ട പൈലറ്റുകളുടെ പേര് വിവരങ്ങളടക്കം വ്യോമസേന ഔദ്യോഗികമായി പുറത്ത് വിടും. വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ നടുഭാഗം വരെ പൂര്‍ണമായും കത്തിപ്പോയിരുന്നു.വീരമൃത്യുവരിച്ചവരില്‍ രണ്ടുപേര്‍ അഗ്‌നിവീറുകളാണെന്ന വിവരവും വ്യോമസേന പുറത്ത് വിട്ടിട്ടുണ്ട്….

Read More

‘കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കും’; രമേശ് ചെന്നിത്തല

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല്.സംഭവം അന്വേഷിച്ച് ഉടന്‍ നടപടിയെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കഞ്ചാവ് അടക്കം സൂക്ഷിച്ചതിന്റെ ദൃശ്യങ്ങള്‍ സംഘം തന്നെ പ്രചരിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അന്വേഷണം ആരംഭിച്ചു.അശ്ലീലപ്രദര്‍ശനവും സ്ത്രീവിരുദ്ധതയും നടത്തുന്നുവെന്ന പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ചര്‍ച്ചകളാണ് ലൈവ് സ്ട്രീമിങ്ങിലൂടെയും വീഡീയോകളിലൂടെയും തൊപ്പിയും സംഘവും ചെയ്യുന്നത്. കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനും…

Read More

സ്വര്‍ണപ്പാളി വിവാദം; പി.എസ്. പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടീസ്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുന്‍ അംഗം അജികുമാറിനും പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ നവീകരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിന് വിളിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍…

Read More

‘ഒഡീഷയില്‍ വിദ്യാഭ്യാസം സൗജന്യമാക്കി’; അംഗണവാടി മുതല്‍ പിജി വരെ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സര്‍ക്കാര്‍

ഒഡീഷയില്‍ വിദ്യാഭ്യാസം സൗജന്യമാക്കി. കെജി മുതല്‍ പിജി വരെ’ വിദ്യാഭ്യാസം തികച്ചും സൗജന്യമാക്കി ബിജെപി സര്‍ക്കാര്‍. ഒഡീഷയിലെ സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഫീസില്ല.രാജ്യത്ത് ആദ്യമായി അംഗന്‍വാടി മുതല്‍ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി. സര്‍ക്കാര്‍ വന്ന് രണ്ട് വര്‍ഷം തികയുന്ന വേളയിലാണ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയുടെ പ്രഖ്യാപനം. ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും.സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍…

Read More

ബ്രസീല്‍ നാളെ ഇറങ്ങും; നെയ്മര്‍ കളിക്കില്ല, ഫിറ്റ്‌നസ് പൂര്‍ണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകന്‍

ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിന് സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ഉണ്ടാകില്ല. താരം ഫിറ്റ്‌നസ് പൂര്‍ണ്ണമായും വീണ്ടെടുത്തിട്ടില്ലെന്ന് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി വ്യകത്മാക്കി.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് മൊറോക്കോക്കെതിരെയാണ് മത്സരം.2023-ന് ശേഷം നെയ്മര്‍ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കാലിലെ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം കളിക്കളത്തിന് പുറത്താണ്. ഇതോടെ രാജ്യത്തിന്റെ ഏറ്റവും വലിയ സൂപ്പര്‍ താരത്തെ ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയില്‍ വീണ്ടും കാണാനായി ആരാധകര്‍ക്ക് ഇനിയും ദിവസം കൂടി കാത്തിരിക്കേണ്ടി വരും.ഫിഫ ലോകകപ്പ് 2026…

Read More

കെ.ടി ജലീലിനെയും ഭാര്യയേയും പൊന്നാട അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് പിണറായി വിജയന്‍

കെ.ടി ജലീലിനെയും ഭാര്യ ഫാത്തിമക്കുട്ടിയേയും പൊന്നാട അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സിപിഐഎം സഹയാത്രികനായിരുന്ന ജലീല്‍ കഴിഞ്ഞ ദിവസമാണ് സിപിഐഎം അംഗത്വം സ്വീകരിച്ചത്. ഇന്ത്യ മുന്നണിയില്‍ തുടക്കം മുതല്‍ പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.കോണ്‍ഗ്രസ് പിടിവാശി ഇന്ത്യ മുന്നണിയുടെ ഭാഗമാകേണ്ടവര്‍ ബി.ജെപിയിലേക്ക് പോകാന്‍ ഇടയാക്കി. കോണ്‍ഗ്രസിന്റെ നിലപാട് ബിജെപിക്കെതിരായ നീക്കത്തെ തകര്‍ക്കുന്നത്. ബിജെപിക്കെതിരായ നീക്കത്തെ തുരങ്കം വെച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയപ്പോള്‍ കോണ്‍ഗ്രസ്…

Read More

കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു

കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്. രാജിക്കത്ത് സര്‍ക്കാരിന് ലഭിച്ചു.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്‍പാകെ ഹാജരായത് കെ ബി പ്രദീപാണ്.സ്മാര്‍ട്ട് ക്രീയഷേന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചിട്ടില്ല എന്നായിരുന്നു പ്രധാന വാദം. പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി എത്തുന്നതില്‍…

Read More

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ മാറ്റം; സാമാന്യ നീതി നിഷേധിക്കപ്പെട്ടെന്ന് ഡോ. കെ ജെ റീന

ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിന്റെ രേഖ പുറത്ത്. ഡോ.റീനയ്ക്കെതിരായ നടപടിക്ക് കാരണം 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചത് എന്നാണ് സ്ഥലം മാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശത്തിന് ഘടകവിരുദ്ധമായ രേഖകളാണ് പുറത്തുവന്നത്. ആരോഗ്യവകുപ്പ് ഡയറകടറെ തരം താഴ്ത്തിയത് നിയമവിരുദ്ധവും അധിക്ഷേപാര്‍ഹവുമെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയും പ്രതികരിക്കുന്നു. നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിക്കാണ് ഡിഎച്ച്എസിന്‍രെന്റെ താത്കാലിക ചുമതല.ആരോഗ്യ വകുപ്പ് ഡയറക്ടറുടെ…

Read More

ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കെ ബി പ്രദീപിനെ മാറ്റും; രാജി ആവശ്യപ്പെട്ടു

ദേവസ്വം സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിതനായ സ്മാര്‍ട്ട് ക്രിയേഷന്‍സ് മുന്‍ അഭിഭാഷകന്‍ കെ ബി പ്രദീപിനെ ഒഴിവാക്കും. കെ ബി പ്രദീപിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്നു പ്രദീപ്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ കേസിലെ പ്രതിയുടെ വക്കീല്‍ തന്നെ ദേവസ്വം അഭിഭാഷകനായി മാറിയത് വിവാദമായിരുന്നു.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്‍പാകെ ഹാജരായത് കെ ബി പ്രദീപാണ്. സ്മാര്‍ട്ട് ക്രീയഷേന്‍സില്‍…

Read More

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നു; അണ്‍ എയ്ഡഡില്‍ വര്‍ധന

പൊതുവിദ്യാലയങ്ങളില്‍ 1,31,368 വിദ്യാര്‍ഥികളുടെ കുറവ്. സ്‌കൂള്‍ തുറന്ന്, സര്‍ക്കാര്‍ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുത്തപ്പോഴാണ് ഈ കണ്ടെത്തല്‍. 2025-26 അധ്യയനവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 31,61,989 കുട്ടികളുണ്ടായിരുന്നു. ഈ വര്‍ഷം 30,30,621 ആയി.അതേസമയം, അണ്‍ എയ്ഡഡ് സ്‌കൂളില്‍ 7860 വിദ്യാര്‍ഥികള്‍ കൂടി. എന്നാല്‍, അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളില്‍ ഇത്തവണ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരുടെ എണ്ണം കുറഞ്ഞെന്നാണ് കണക്കുകള്‍. 2025-26 അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ 2,82,339 കുട്ടികള്‍ ചേര്‍ന്നിരുന്നു. ഈ അധ്യയനവര്‍ഷം 2,50,858. ആകെ 31,481 കുട്ടികളുടെ കുറവ്. മറ്റുക്ലാസുകളെടുത്താല്‍ എയ്ഡഡ് സ്‌കൂളില്‍…

Read More