മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായി രാഷ്ട്രപതി പറഞ്ഞു. പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ് ഓണമെന്നും അവർ പറഞ്ഞു.

 

ഓണം സമ്പന്നമായ കേരളീയ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വൈവിധ്യത്തിലെ ഐക്യം ശക്തിപ്പെടുത്തുന്നതിലും ഓണം പ്രധാന പങ്കുവഹിക്കുന്നു. വള്ളംകളി, നാടോടിനൃത്തങ്ങൾ, സംഗീതം, കായിക വിനോദങ്ങൾ എന്നിവ ഓണവുമായി ബന്ധപ്പെട്ട പ്രധാന പാരമ്പര്യങ്ങളാണെന്നും ഇവ കേരളത്തിന്റെ സംസ്കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *