നടിയെ ആക്രമിച്ച കേസ്; അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പിന്മാറിയതോടെ മറ്റൊരു ബെഞ്ച് അപേക്ഷ പരിഗണിക്കും. മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ സമാനമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്ന് കോടതി ചോദിച്ചു. ഹര്‍ജി വിശദമായി കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.  

Read More

‘സലിം കുമാര്‍ അതുല്യ പ്രതിഭ, നഷ്ടപ്പെട്ടത് സഹോദര തുല്യനെ’; മുഖ്യമന്ത്രി വിഡി സതീശന്‍

മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. പൊതുദര്‍ശനം നടക്കുന്ന പറവൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി വിഡി സതീശനെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സഹോദര തുല്യനെയാണ് നഷ്ടപ്പെട്ടതെന്നും സലിംകുമാര്‍ അതുല്യപ്രതിഭയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് സംഘര്‍ഷനിര്‍ഭരമായ സാഹചര്യങ്ങളിലും മലയാളികളെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കാന്‍ കഴിവുള്ള നര്‍മ ബോധമുള്ള കലകാരനായിരുന്നു അദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഹാസ്യ നടന്‍ മാത്രമല്ല, അതിനേക്കാന്‍ വലിയ നടനാണെന്ന് അദേഹം തെളിയിച്ചിട്ടുണ്ട്. മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് സലിംകുമാര്‍. മലയാളിക്ക് എന്ന് പറഞ്ഞാല്‍ അതില്‍…

Read More

‘സ്റ്റൗ പൊട്ടിത്തെറിച്ചു, രക്ഷപ്പെടുന്നതിന് മുന്‍പ് വൈദ്യുതി വിച്ഛേദിച്ചു’: ഡല്‍ഹി ഹോട്ടല്‍ തീപിടിത്തത്തില്‍ പാചകക്കാരന്റെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ ഹോട്ടല്‍ തീപിടിത്തത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ പ്രധാന പാചകക്കാരന്‍. അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ ഓണാക്കിയതിന് തൊട്ടുപിന്നാലെയാണ് തീ പടര്‍ന്നതെന്ന് കേശവ് നേഗി പൊലീസിന് മൊഴി നല്‍കി. ഓണ്‍ ചെയ്തതിനു പിന്നാലെ സ്റ്റൗ പൊട്ടിത്തെറിക്കുകയും കെട്ടിടത്തില്‍ തീ വേഗത്തില്‍ പടര്‍ന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പുകയും തീയും ഹോട്ടലില്‍ പടര്‍ന്നതോടെ പരിഭ്രാന്തനായ താന്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേശവ് നേഗിന്റെ മൊഴി. അതേസമയം, രക്ഷപ്പെടുന്നതിന് മുന്‍പ് ഇയാള്‍ ഹോട്ടലിലെ പ്രധാന…

Read More

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചു; അച്ഛനും മകളും മരിച്ചു

പത്തനംതിട്ട കലഞ്ഞൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് ശിവകാശി സ്വദേശികളായ സുന്ദര്‍ രാജ, മകള്‍ ജനനി എന്നിവരാണ് മരിച്ചത്. തെങ്കാശിയില്‍ നിന്ന് കച്ചി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു എതിര്‍ ദിശയില്‍ വന്ന കാറിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. പരിക്കേറ്റ നാല് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം പുലര്‍ച്ചെ 4.37- നായിരുന്നു അപകടം. ആലുവയില്‍ നിന്ന് കുടുംബത്തോടൊപ്പം ശിവകാശിയിലേക്ക് പോവുകയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. തെങ്കാശി പുളിയറയില്‍…

Read More

134 രേഖകള്‍ വേണം, വീണക്കെതിരെ തെളിവുകള്‍ തേടി ഇഡി; എസ്എഫ്‌ഐഒ സമര്‍പ്പിച്ച രേഖകള്‍ക്കായി കോടതിയെ സമീപിച്ചു

കൊച്ചി: മാസപ്പടി കേസില്‍ വീണയ്ക്ക് എതിരെ തെളിവ് തേടി ഇ ഡി. എസ്എഫ്‌ഐഒ കസ്റ്റഡിയില്‍ എടുത്ത രേഖകള്‍ക്കായി കോടതിയെ സമീപിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയെയാണ് ഇഡി സമീപിച്ചത്. 134 രേഖകള്‍ വേണമെന്നാണ് ഹര്‍ജി പറയുന്നത്. വീണയും സിഎംആര്‍എല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാര്‍, എക്‌സാലോജിക്കും സിഎംആര്‍എല്ലും 2017 ല്‍ ഉണ്ടാക്കിയ കരാര്‍, എക്‌സലോജിക് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, വീണയുടെ ഐടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി ലോണ്‍ വിശദാംശങ്ങള്‍, വീണയുടെ ലോണ്‍ തിരിച്ചടവിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള…

Read More

‘ആത്മാവിന്റെ സന്തോഷമാണ് മഴ’; സലിം കുമാറിനുമുന്നില്‍ വിതുമ്പലോടെ നവ്യ

  അന്തരിച്ച നടന്‍ സലിം കുമാറിന് ആദരാഞ്ജലികളര്‍പ്പിച്ച് നടി നവ്യാ നായര്‍. ഒരു സഹപ്രവര്‍ത്തകനെന്നതിലുപരി നമ്മളെ സന്തോഷിപ്പിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത സഹോദരനായിരുന്നു സലിം കുമാറെന്ന് അവര്‍ പറഞ്ഞു. പറവൂര്‍ ടൗണ്‍ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു നവ്യ. ‘ഹാസ്യനടനില്‍നിന്ന് സ്വഭാവനടനിലേക്ക് മാറുകയും ദേശീയ പുരസ്‌കാരം നേടിക്കൊണ്ട് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാകുകയും ചെയ്ത നമ്മുടെ എല്ലാവരുടേയും പ്രിയപ്പെട്ട സലീമേട്ടന്‍ നമ്മളെ വിട്ട് പിരിഞ്ഞു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ സാധിച്ചു. ഒരുമിച്ച് യാത്രകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത…

Read More

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു

  കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.ഇന്ന് രണ്ട് കുട്ടികള്‍ക്ക് ഷി?ഗെല്ല സ്ഥിരീകരിച്ചിരുന്നു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ?കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ?രോഗബാധിതരായ കുട്ടികള്‍ കോഴിക്കോട്…

Read More

നടന്‍ സലിം കുമാര്‍ അന്തരിച്ചു

  നടന്‍ സലിം കുമാര്‍ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവശതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകളറിയിച്ചിരുന്നു.ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സലിം കുമാര്‍. മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാര്‍ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ…

Read More

കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല; പിണറായി വിജയന്‍

കേന്ദ്രം വില കൂട്ടുമ്പോള്‍ എല്ലാം സംസ്ഥാന സര്‍ക്കാരിനെ ആയിരുന്നു വി ഡി സതീശന്‍ കുറ്റപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി . വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതി ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത്. എണ്ണവിലയുടെ പൂര്‍ണ്ണ നിയന്ത്രണ അധികാരം ഒരുകാലത്ത് കേന്ദ്രത്തിന്റെ കയ്യിലായിരുന്നു. ആ അധികാരം ഉപേക്ഷിച്ച് എണ്ണ കമ്പനിക്ക് അധികാരം നല്‍കിയത് മുന്‍ യുപിഎ സര്‍ക്കാരാണ്. ആ നയം ബിജെപി…

Read More