134 രേഖകള്‍ വേണം, വീണക്കെതിരെ തെളിവുകള്‍ തേടി ഇഡി; എസ്എഫ്‌ഐഒ സമര്‍പ്പിച്ച രേഖകള്‍ക്കായി കോടതിയെ സമീപിച്ചു

കൊച്ചി: മാസപ്പടി കേസില്‍ വീണയ്ക്ക് എതിരെ തെളിവ് തേടി ഇ ഡി. എസ്എഫ്‌ഐഒ കസ്റ്റഡിയില്‍ എടുത്ത രേഖകള്‍ക്കായി കോടതിയെ സമീപിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയെയാണ് ഇഡി സമീപിച്ചത്. 134 രേഖകള്‍ വേണമെന്നാണ് ഹര്‍ജി പറയുന്നത്. വീണയും സിഎംആര്‍എല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാര്‍, എക്‌സാലോജിക്കും സിഎംആര്‍എല്ലും 2017 ല്‍ ഉണ്ടാക്കിയ കരാര്‍, എക്‌സലോജിക് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, വീണയുടെ ഐടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി ലോണ്‍ വിശദാംശങ്ങള്‍, വീണയുടെ ലോണ്‍ തിരിച്ചടവിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള…

Read More

മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളില്‍ ഇത്തവണ കൂടുതല്‍ കാലവര്‍ഷമഴ ലഭിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. നാളെയും മറ്റന്നാളും വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുണ്ട്. ശേഷം സംസ്ഥാനത്തുടനീളം കാലവര്‍ഷ മഴ ദുര്‍ബലമാകാനാണ് സാധ്യത . കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം ഒന്‍പതു…

Read More

‘മറ്റുള്ളവരെ ചേര്‍ത്തുപിടിച്ച നിഷ്‌കളങ്കമായ സ്‌നേഹത്തിനുടമ’; സലിം കുമാറിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

  അന്തരിച്ച പ്രിയനടന്‍ സലിംകുമാറിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയതെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിനിമക്ക് അകത്തും പുറത്തും എന്റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍…

Read More

‘ആത്മാവിന്റെ സന്തോഷമാണ് മഴ’; സലിം കുമാറിനുമുന്നില്‍ വിതുമ്പലോടെ നവ്യ

  അന്തരിച്ച നടന്‍ സലിം കുമാറിന് ആദരാഞ്ജലികളര്‍പ്പിച്ച് നടി നവ്യാ നായര്‍. ഒരു സഹപ്രവര്‍ത്തകനെന്നതിലുപരി നമ്മളെ സന്തോഷിപ്പിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത സഹോദരനായിരുന്നു സലിം കുമാറെന്ന് അവര്‍ പറഞ്ഞു. പറവൂര്‍ ടൗണ്‍ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു നവ്യ. ‘ഹാസ്യനടനില്‍നിന്ന് സ്വഭാവനടനിലേക്ക് മാറുകയും ദേശീയ പുരസ്‌കാരം നേടിക്കൊണ്ട് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാകുകയും ചെയ്ത നമ്മുടെ എല്ലാവരുടേയും പ്രിയപ്പെട്ട സലീമേട്ടന്‍ നമ്മളെ വിട്ട് പിരിഞ്ഞു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ സാധിച്ചു. ഒരുമിച്ച് യാത്രകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത…

Read More

രാഷ്ട്രീയ ബോധ്യങ്ങളില്‍ അഭിമാനം കൊണ്ടിരുന്ന ഉറച്ച കോണ്‍ഗ്രസുകാരന്‍;ചെന്നിത്തല

തിരുവനന്തപുരം : ചലച്ചിത്ര നടന്‍ സലിം കുമാറിന്റെ നിര്യാണത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. വളരെ അടുത്ത വ്യക്തി ബന്ധം സലിം കുമാറുമായി തനിക്കുണ്ടായിരുന്നു. ഈ സ്‌നേഹ ബന്ധത്തെക്കുറിച്ചു പല അഭിമുഖങ്ങളിലും അദ്ദേഹം വികാര വായ്‌പ്പോടെ അനുസ്മരിച്ചിട്ടുണ്ട്.ഉറച്ച കോണ്‍ഗ്രസുകാരനായിരുന്ന സലിം കുമാര്‍ തന്റെ രാഷ്ട്രീയ ബോധ്യങ്ങളില്‍ എന്നും അഭിമാനം കൊണ്ടിരുന്നു.അദ്ദേഹത്തിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.    

Read More

ഐ.പി.എസ് കാരുടെ ഡെപ്യൂട്ടേഷന്‍ തസ്തിക: വ്യക്തതയില്ലാതെ പൊതുഭരണവകുപ്പ്; ഡി.ജി.പി., എ.ഡി.ജി.പി. എണ്ണം പെരുപ്പിച്ചുകാട്ടുന്നു

കൊല്ലം: സംസ്ഥാനത്തെ ഐ.പി.എസുകാരുടെ ഡെപ്യൂട്ടേഷന്‍ തസ്തിക സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേരള കേഡറിലുള്ള 172 ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ 37 പേര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും 23 പേര്‍ സംസ്ഥാന ഡെപ്യൂട്ടേഷനിലും പോകണം. ഒരുകാലത്തും ഇത്രയും തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നല്‍കാറില്ല.ആകെയുള്ള 60 ഡെപ്യൂട്ടേഷന്‍ തസ്തികകളില്‍ പകുതിയില്‍ താഴെ മാത്രമേ നിയമനം നടത്താറുള്ളൂ. ഡി.ജി.പി., എ.ഡി.ജി.പി. തസ്തികകള്‍ നിലനിര്‍ത്താന്‍ ഐ.പി.എസ്. തസ്തികകളുടെ എണ്ണം പെരുപ്പിച്ചുകാട്ടാനാണ് നിയമനം നടത്താതെ ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ കൂട്ടിക്കാണിക്കുന്നതെന്ന് സേനയ്ക്കുള്ളില്‍ വിമര്‍ശനമുണ്ട്.ഐ.ബി., സി.ബി.ഐ.,…

Read More

സലിം കുമാര്‍ ഇനി ചിരിയോര്‍മ്മ; സംസ്‌കാരം വൈകീട്ട് പറവൂരില്‍; ഉച്ചവരെ പൊതുദര്‍ശനം

മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരചടങ്ങുകളില്‍ മുഖ്യമന്ത്രിയും , മന്ത്രിമാരും പങ്കെടുക്കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു അന്ത്യം. ഇന്നലെ രാത്രി 10.43 ആണ് മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ മരണം സംഭവിച്ചത്. മൃതദേഹം രാവിലെ 8 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സലിം…

Read More

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു

  കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.ഇന്ന് രണ്ട് കുട്ടികള്‍ക്ക് ഷി?ഗെല്ല സ്ഥിരീകരിച്ചിരുന്നു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ?കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ?രോഗബാധിതരായ കുട്ടികള്‍ കോഴിക്കോട്…

Read More

‘ലീഡറുടെ ശേഷിപ്പുകള്‍ ഉള്ളില്‍പ്പേറിയ കോണ്‍ഗ്രസുകാരന്‍; ചിരിയുള്ള നോവായി കടന്നുപോയ സുഹൃത്തിന് പ്രണാമം’; കെസി വേണുഗോപാല്‍

നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാര്‍ എന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോണ്‍ഗ്രസിനായി പ്രചാരണം നടത്തിയ സലിം ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ തന്നെ ജീവിക്കുമെന്ന് അദേഹം കുറിച്ചു. കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, ഒരാള്‍ക്ക് കഴുത്തില്‍ മാലയിടാനുണ്ടെന്ന് പറഞ്ഞ്…

Read More

വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടി

എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്.പെട്രോളിന്റേയും ഡീസലിന്റേയും അടിക്കടിയുള്ള വാണിജ്യ സിലിണ്ടര്‍ വില വര്‍ധനവിന്റേയും പിന്നാലെയാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വില വര്‍ധിപ്പിച്ചത്. വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന് മുന്‍പ് 60 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചിരുന്നത്.ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 913 രൂപയായിരുന്നത് നിലവില്‍ 942…

Read More