തിരുവനന്തപുരം : ചലച്ചിത്ര നടന്‍ സലിം കുമാറിന്റെ നിര്യാണത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. വളരെ അടുത്ത വ്യക്തി ബന്ധം സലിം കുമാറുമായി തനിക്കുണ്ടായിരുന്നു. ഈ സ്‌നേഹ ബന്ധത്തെക്കുറിച്ചു പല അഭിമുഖങ്ങളിലും അദ്ദേഹം വികാര വായ്‌പ്പോടെ അനുസ്മരിച്ചിട്ടുണ്ട്.ഉറച്ച കോണ്‍ഗ്രസുകാരനായിരുന്ന സലിം കുമാര്‍ തന്റെ രാഷ്ട്രീയ ബോധ്യങ്ങളില്‍ എന്നും അഭിമാനം കൊണ്ടിരുന്നു.അദ്ദേഹത്തിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.