ഓണത്തിന് 100ലേറെ അധിക ട്രെയിനുകൾ

ന്യൂഡൽഹി: ഓണത്തിന് നൂറിലേറെ അധിക ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ‌്‌ണവ് അറിയിച്ചു. സമയക്രമം അടക്കം വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും വി.മുരളീധരൻ എം.എൽ.എയുടെയും അഭ്യർത്ഥനപ്രകാരമാണ് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ റെയിൽവേ നെറ്റ്‌വർക്ക് വികസിപ്പിക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് തീരുമാനമെന്നും കൂട്ടിച്ചേർത്തു.

Read More

നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി

തിരുവനന്തപുരം: വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ (73) സമാധിയായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു സമാധി. നാരായണ ഗുരുകുലത്തിലെ ഗുരുപരമ്പരയിൽ അഞ്ചാമനായിരുന്നു. പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെ ഗുരുകുലത്തിൽ. 3.30നാണ് സംസ്കാരം. ഡോ. ആർ.തമ്പാൻ എന്നാണ് പൂർവ്വാശ്രമത്തിലെ പേര്. 1953ൽ വർക്കലയ്ക്ക് അടുത്തുള്ള അകത്തുമുറിയിൽ കൊടിയിൽ വീട്ടിൽ രാമകൃഷ്ണന്റെയും പത്മത്തിന്റെയും മകനായി ജനിച്ചു. 1980ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി….

Read More

ഗതാഗത തടസമുണ്ടാക്കി വഴി തടഞ്ഞതിന് പി.പി.ചിത്തരജ്ഞന് നിൽപ്പ് ശിക്ഷ

തിരുവനന്തപുരം: ഗതാഗത തടസമുണ്ടാക്കി വഴി തടഞ്ഞതിന് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.പി.ചിത്തരഞ്ജന് കോടതി പിരിയുംവരെ നിൽപ്പ് ശിക്ഷയും 1600രൂപ പിഴയും. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസാണ് ചിത്തരഞ്ജനടക്കം മൂന്ന് നേതാക്കളെ ശിക്ഷിച്ചത്. സി.ഐ.ടി.യു നേതാക്കളായ പി.എം.വാഹിദ, എൻ.കെ.രാമചന്ദ്രൻ എന്നിവർക്കും ഇതേ ശിക്ഷ നൽകി. മൂവരും കോടതി മുറിയിൽ രാവിലെ മുതൽ വൈകിട്ട് വരെ നിൽക്കുകയും പിഴ ഒടുക്കുകയും ചെയ്ത ശേഷമാണ് പുറത്തിറങ്ങിയത്. 2025 ജനുവരി 17ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ്…

Read More

ഔദ്യോഗിക ചിഹ്ന ദുരുപയോഗം: ടോമിൻ തച്ചങ്കരിക്ക് നോട്ടീസ്

കൊച്ചി: വിരമിച്ച ശേഷം ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്തെന്നാരോപിക്കുന്ന ഹർജിയിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോഴിക്കോട് സ്വദേശി സി.ടി. മുനീറിന്റെ ഹർജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ നടപടി. താമരശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 2023ൽ സർവീസിൽ നിന്ന് വിരമിച്ച തച്ചങ്കരി, തന്റെ സ്വകാര്യ വാഹനത്തിൽ പൊലീസ് മേധാവിയുടേതായ ‘സിൽവർ സ്റ്റാർ” നമ്പർ പ്ലേറ്റ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ്…

Read More

പെൺകുട്ടിയുടെ വ്യാജ പീഡന പരാതി: പൊലീസ് പീഡനമേറ്റ 20കാരൻ അതീവ ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: കൂടലിൽ ഒൻപതാംക്ളാസുകാരിയുടെ വ്യാജ പീ‌ഡനപരാതിയിൽ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ ഹൃദ്രോഗിയായ യുവാവ് അവശനിലയിൽ. പരാതി കേട്ട ഉടൻ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ചാണ് തല്ലിച്ചതച്ചത്. 20 കാരനായ യുവാവ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സഹപാഠികൾ ഉൾപ്പെടെ 11 പേർ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. പൊലീസ് പീഡനത്തിന് ഇരയായ യുവാവിന്റെ ഹൃദയശസ്ത്രക്രിയ നടത്തിയിട്ട് രണ്ടുവർഷമേ ആയുള്ളൂ. ഫോണിൽ ആകെയുള്ളത് അമ്മ ഉൾപ്പെടെ ഉറ്റ ബന്ധുക്കളുടെ…

Read More

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസ്: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന പർച്ചേസുകളേക്കുറിച്ച് വിദഗ്ധസമിതി രൂപവത്കരിച്ച് അന്വേഷണം നടത്താൻ ആരോഗ്യം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശം. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ഉത്തരവാദികളെ കൃത്യമായി കണ്ടെത്തി തുടർനടപടികൾക്കായുള്ള ശുപാർശകളും അടങ്ങിയ വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ്…

Read More

തൃശൂരില്‍ നഴ്‌സുമാര്‍ സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക്

    ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയില്ല 48 മണിക്കൂര്‍ സമയപരിധി തൃശൂര്‍: സ്വകാര്യ ആശുപത്രികളായ അമല, ജൂബിലി മിഷന്‍ എന്നിവടങ്ങളില്‍ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച വാഗ്ദാനങ്ങള്‍ മാനേജ്‌മെന്റ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക് കടക്കുന്നു. 48 മണിക്കൂറിനകം ജില്ലാതലത്തില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് യുഎന്‍എ അറിയിച്ചു. പണിമുടക്ക് കാരണം രോഗികള്‍ ദുരിതത്തിലാകുന്നത് ഒഴിവാക്കാന്‍, ആശുപത്രികളില്‍ കഴിയുന്ന രോഗികളെ മാറ്റുന്നതിനായി 48 മണിക്കൂര്‍ സമയം നല്‍കുമെന്നും യുഎന്‍എ വ്യക്തമാക്കി. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക്…

Read More

ലേബര്‍ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകള്‍ നടപ്പാക്കരുത്; മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്ന് പിണറായി

  തിരുവനന്തപുരം: കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാന്‍ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ പ്രതിപക്ഷം മുന്‍പന്തിയിലുണ്ടാകുമെന്നും പിണറായി വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോ ഹെല്‍ത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ പൂട്ടി ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. കേന്ദ്ര…

Read More

ലേബർ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകൾ നടപ്പാക്കരുത്; മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്ന് പിണറായി

തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തിൽ ലേബർ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തൊഴിലവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ പ്രതിപക്ഷം മുൻപന്തിയിലുണ്ടാകുമെന്നും പിണറായി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂട്ടി ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ…

Read More

മുഖ്യമന്ത്രീ . നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!

കുടിയേറിയ മലയാളികളെ മറക്കരുത്, അവര്‍ നാട്ടിലേക്കയക്കുന്ന തുകയല്ല റിവേഴ്സ് റെമിറ്റന്‍സ്; സതീശന് തിരുത്ത് കൊച്ചി: നിയമസഭയില്‍ വെച്ച് അതിഥി തൊഴിലാളികളെ അധിക്ഷേപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിന് മറുപടിയുമായി സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (CMID) എന്ന സംഘടനയുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ബിനോയ് പീറ്റര്‍ രംഗത്ത്. മുഖ്യമന്ത്രിയില്‍ നിന്ന് ഇങ്ങനെയൊരു പിഴവ് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ആരൊക്കെയോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നുവെന്നും ബിനോയ് പീറ്റര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ‘റിവേഴ്സ് റെമിറ്റന്‍സ്…

Read More