ബസിൽ യാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: കെഎസ്ആർടിസി ഡ്രൈവറെ ഓടിച്ചിട്ട് പിടിച്ചു
ഹരിപ്പാട്: കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജൻ (53) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. ശനി രാവിലെ 6.45 ഓടെ ആലപ്പുഴ–തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് പോയ അധ്യാപികയെയാണ് ഉപദ്രവിച്ചത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്യുകയായിരുന്നു രഞ്ജൻ. ബസ് ഹരിപ്പാടിന് സമീപം കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തിയപ്പോൾ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും…