കെഎസ്‌യു നേതാവിന് നേരെ ആക്രമണം;

മട്ടന്നൂർ ∙ കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറയ്‌ക്ക് നേരെ ആക്രമണം. മട്ടന്നൂരിൽ നിന്നും പൊറോറയിലെ വീട്ടിലേക്ക് മടങ്ങവേ മരുതായി പയ്യപ്പറമ്പിലെ സിപിഎം ഓഫിസിനു മുന്നിൽ സ്കൂട്ടർ തടഞ്ഞ് നിർത്തിയാണ് ഒരു സംഘം മർദിച്ചത്. ഷുഹൈബ് വധക്കേസിലെ 12 ആം പ്രതി പി.കെ അഭിനാഷ് കിളിയങ്ങാടിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ അടങ്ങിയ സംഘമാണ് മർദിച്ചതെന്ന് ഹരികൃഷ്ണൻ പറഞ്ഞു.കമ്പിവടി കൊണ്ടുള്ള മർദനത്തിൽ പരുക്കേറ്റ ഹരികൃഷ്ണനെ ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബോധപൂർവം ആക്രമിക്കുകയായിരുന്നെന്നും നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *