രണ്ട് ഭാഷ,​ നാല് പുസ്തകങ്ങൾ; എഴുത്തുകാരന് പ്രായം എട്ട്

ആലപ്പുഴ: എഴുത്തുകാരനാവാൻ പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് എട്ടുവയസുകാരൻ റിവാൾഡോ സിബി. ഈ പ്രായത്തിനിടെ ഇംഗ്ളീഷിലും മലയാളത്തിലുമായി നാലുപുസ്തകങ്ങൾ പുറത്തിറക്കി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെ ഐ.ബി.ആർ അച്ചീവർ പുരസ്കാരവും സ്വന്തമാക്കി. നിലവിൽ അഞ്ചാം കഥാപുസ്തകമായ ‘കഴകന്റെ കൂട്ടുകാർ’ന്റെ പണിപ്പുരയിലാണ് ഈ മൂന്നാം ക്ലാസുകാരൻ. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ ആരംഭിച്ചപ്പോൾ തുടങ്ങിയതാണ് കളപ്പുര പുളിമൂട്ടിൽ സിബി-സ്വപ്ന ദമ്പതികളുടെ ഏകമകൻ റിവാൾഡോയ്ക്ക് പുസ്തകങ്ങളോടുള്ള പ്രണയം. വായനയും എഴുത്തും ടിവി കാഴ്ചയും പെയിന്റിംഗുമാണ് ഇഷ്ട വിനോദം. അതേസമയം,റിവാൾഡോയ്ക്ക് വീട്ടുകാർ ഇതുവരെ…

Read More

ചാത്തനാട് ഫ്ലാറ്റ് സമുച്ചയം പൂർത്തീകരണത്തിലേക്ക്

ആലപ്പുഴ: പാതിവഴിയിൽ നിലച്ച ചാത്തനാട്ടെ ഫ്ലാറ്റ് സമുച്ചയം നിർമ്മാണം പൂർത്തീകരണത്തിലേക്കടുക്കുന്നു. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറാൻ നിർമ്മാണ കമ്പനിക്ക് നഗരസഭ നിർദ്ദേശം നൽകി. പട്ടയമില്ലാത്ത കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ലൈഫ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതി പൂർത്തിയാകാതെ നീണ്ടതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. . പുതിയ ബഡ്ജറ്റിൽ ഫ്ലാറ്റ് നിർമ്മാണത്തിന് തുക വകയിരുത്തിയത് ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്തയായിരുന്നു. ഒരുകോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണത്തിന് വകയിരുത്തിയിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കുന്നതിന് ഏകദേശം ഒരുകോടി രൂപ വിവിധ പദ്ധതികളിലുൾപ്പെടുത്തി നേരത്തെ നഗരസഭ അനുവദിച്ചിരുന്നു….

Read More

കർഷകസംഘം സംസ്ഥാന സമ്മേളനം:​ പച്ചക്കറി കൃഷിക്ക് തുടക്കം

മുഹമ്മ: ആലപ്പുഴയിൽ സെപ്റ്റംബർ 18 മുതൽ 20 വരെ നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കാനുള്ള പച്ചക്കറിക്കായി കൃഷി ആരംഭിച്ചു. തൈനടീൽ ഉദ്ഘാടനം കഞ്ഞിക്കുഴിയിൽ സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശന്റെ കൃഷിയിടത്തിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ മുഖ്യാതിഥിയായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻസ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജി.വേണുഗോപാൽ, വൽസലാമോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എച്ച്.ബാബുജൻ,…

Read More

മഴമാറിയാലും മണ്ണഞ്ചേരിയിൽ വെള്ളക്കെട്ടിന് ശമനമില്ല

മുഹമ്മ: മണ്ണഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡും മണ്ണഞ്ചേരി – കാട്ടുചിറ റോഡും ദിവസങ്ങളോളം വെള്ളക്കെട്ടിലാകാൻ ചെറിയൊരു മഴ മതി. വെള്ളക്കെട്ട് പതിവായതോടെ ബസ് കാത്തിരിപ്പുകാരും കാൽനടക്കാരും വ്യാപാരികളും ഒരുപോലെ ദുരിതത്തിലാണ്. ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌കരവും അപകടം പിടിച്ചതുമാണ്. കെട്ടിക്കിടക്കുന്ന വെള്ളം ബസ് കാത്തുനിൽക്കുന്നവരുടെ ദേഹത്തേയ്ക്ക് തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിലായിട്ടും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതരോ,​ജനപ്രതിനിധികളോ ഇതുവരെ തയ്യാറായിട്ടില്ല. മഴവെള്ളം തടസമില്ലാതെ ഒഴുകിപ്പോകുന്ന തരത്തിൽ കാനയും റോഡും ശാസ്ത്രീയമായി പുനഃക്രമീകരിച്ച്…

Read More

സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

തുറവൂർ: ചന്തിരൂരിലെ സ്വകാര്യസ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപവാസികളായ ദമ്പതികൾക്ക് പരിക്കേറ്റു. ചന്തിരൂരിലെ ഔവർ ലേഡി ഒഫ് മേഴ്സി സ്കൂളിന്റെ വടക്കുഭാഗത്തെ മതിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇടിഞ്ഞുവീണത്. അരൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ ഓതിക്കംപറമ്പിൽ ദാസൻ (65), ഭാര്യ സുജാത (62) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിനും നാല് വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ ദാസനെ സ്കാനിംഗ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയനാക്കി. സുജാതയുടെ വലതുകാലിന് രണ്ടിടത്ത് ഒടിവുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു….

Read More

കടല്‍കയറ്റം ശക്തം, തിരമാലകള്‍ ശക്തിയായി തീരത്തേയ്ക്ക്

  അമ്പലപ്പുഴ: ജില്ലയുടെ തീരങ്ങളില്‍ കടല്‍ കയറ്റം ശക്തം. പുറംകടലില്‍ രൂപപ്പെട്ട കൂറ്റന്‍ തിരമാലകള്‍ കര ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ തീരത്തെ മത്സ്യ ബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ട്രോളിഗ് നിരോധന കാലയളവില്‍ വള്ളങ്ങള്‍ക്ക് മത്സ്യ ബന്ധനത്തിന് തടസമില്ലെങ്കിലും ക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കടല്‍ പോയില്ല. തീരത്തിനോട് ചേര്‍ന്ന് കടലില്‍ വല ഇടുന്ന ചില പൊന്തുകള്‍ ഇറക്കിയെങ്കിലും ശക്തമായ കാറ്റുമൂലം കരയണഞ്ഞു. പുറക്കാട് ഭാഗത്തു നിന്നാണ് പൊന്തുകള്‍ ഇറക്കുന്നത്. ഇവിടെ ചാകര തെളിയാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി പൊന്തുകളാണ് വാഹനങ്ങളിലെത്തിക്കുന്നത്….

Read More

തുറവൂര്‍-തൈക്കാട്ടുശ്ശേരി റോഡ് കുളമായി; യാത്രക്കാര്‍ വലയുന്നു

പൂച്ചാക്കല്‍ : തുറവൂര്‍-പമ്പ പാതയുടെ ഭാഗമായുള്ള മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡില്‍ കുണ്ടുംകുഴിയുമായതോടെ അപകടങ്ങളും പതിവായി. ദേശീയപാതാ അതോറിറ്റി പുനര്‍നിര്‍മാണം നടത്താന്‍ ഉത്തരവാദപ്പെട്ട റോഡിനാണ് ഈ സ്ഥിതി.തുറവൂര്‍-എഴുപുന്ന-കുമ്പളങ്ങി റോഡും മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡുമാണ് ദേശീയപാതാ അതോറിറ്റിക്ക് നിര്‍മാണച്ചുമതലയുള്ളത്. ഇതില്‍ മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡ് നന്നാക്കിയിട്ടില്ല. എട്ടുകോടി രൂപ ഉപയോഗിച്ചാണ് കുമ്പളങ്ങി റോഡും മാക്കേക്കവല റോഡും പുനര്‍നിര്‍മിക്കേണ്ടത്. അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തിരിച്ചുവിടുന്ന റോഡാണ് മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡ്. ഒട്ടേറെ ഭാരവാഹനങ്ങള്‍ പോയതോടെ റോഡ് തകര്‍ന്നു.അറ്റകുറ്റപ്പണിപോലുമില്ലാതെ റോഡ് പുനര്‍നിര്‍മാണം നീണ്ട സാഹചര്യത്തില്‍ തൈക്കാട്ടുശ്ശേരി…

Read More

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ എസ്‌ഐടിക്ക് തിരിച്ചടി; 5 ഗണ്‍മാന്‍മാര്‍ക്കും മുന്‍കൂര്‍ ജാമ്യം

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനത്തില്‍ എസ്‌ഐടിക്ക് തിരിച്ചടി മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. അഞ്ച് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ഐപിസി 308 നിലനില്‍ക്കില്ലെന്ന് കോടതി വ്യകത്മാക്കി.ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് 24ന് ലഭിച്ചു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എസ്, വിപിന്‍, അരുണ്‍,…

Read More