തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

ന്യൂഡല്‍ഹി: കേരളം അഭിമുഖീകരിക്കുന്ന തെരുവുനായപ്രശ്‌നത്തില്‍ സുപ്രീംകോടതിയുടെ നിത്തരം തെരുവുനായകളെ മനസ്സിലാക്കാന്‍ നിര്‍മിതബുദ്ധിയുടെ സഹായം തേടുമെന്നും വ്യക്തമാക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കയായിരുന്നു മന്ത്രി. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ അപകടകാരികളും അക്രമകാരികളുമായ തെരുവുനായകളെ ദയാവധംചെയ്യാമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മാലിന്യസംസ്‌കരണത്തിനായി മാലിന്യ സംസ്‌കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും ഷാജി പറഞ്ഞു. ദുര്‍ബലവിഭാഗങ്ങള്‍ക്ക് കിട്ടുന്ന ഫണ്ടുകള്‍ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങള്‍ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോര്‍പ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പല്‍ ബോണ്ട് ഉള്‍പ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വര്‍ഗീകരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
ശേഷാദ്രിനാഥനെ വര്‍ഗീയവാദിയാക്കുന്നത് സങ്കടകരം ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷണറായി നിയമിച്ചതില്‍ മുന്നണിക്കുള്ളില്‍നിന്നുതന്നെ പ്രതിഷേധമുയര്‍ന്നതിലും മന്ത്രി പ്രതികരിച്ചു. ശേഷാദ്രിനാഥനെ നിയമിച്ചുകഴിഞ്ഞെന്നും ആ വിഷയം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ശേഷാദ്രിനാഥന്റെ ഒരു സംഘി ഇടപെടലെങ്കിലും കാണിച്ചുതരൂ എന്ന് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ആ മനുഷ്യനെ എന്നല്ല ഒരു മനുഷ്യനെയും വര്‍ഗീയവാദിയാക്കുന്നത് അപകടകരമാണ്. അദ്ദേഹം ഒരു വക്കീലും ജഡ്ജിയുമായിരുന്നു. എല്ലാം പരിശോധിച്ചാണ് അദ്ദേഹത്തെ നിയമിച്ചതെന്നും ഷാജി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *