സച്ചിന്റെ റെക്കാഡ് മറികടന്നു, 15-ാം വയസില്‍ വൈഭവിന് അരങ്ങേറ്റം; സഞ്ജുവിനെ ഒഴിവാക്കി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്


ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുചരിത്രം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരത്തില്‍ പതിനഞ്ചാം വയസില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി കൗമാര താരം വൈഭവ് സൂര്യവംശി. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള റെക്കാഡാണ് വൈഭവ് മറികടക്കുന്നത്. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്ര നേട്ടമാണ് 15കാരനെ തേടിയെത്തിയിരിക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി യുവതാരം തിലക് വര്‍മ്മയാണ് വൈഭവിന് ഇന്ത്യന്‍ ക്യാപ് കൈമാറിയത്.

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ 16ാം വയസിലാണ് ഇന്ത്യയ്ക്കായി അരങ്ങേറിയത്. സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ നിന്നും ഒഴിവാക്കിയതിനെച്ചൊല്ലി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് യുവ വിസ്മയത്തിന്റെ ബാറ്റിംഗിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ഫിലിപ്പ് സാല്‍ട്ട്, ജോസ് ബട്ട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്ടന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ലിയാം ഡാവ്‌സണ്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടംഗ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *