സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴുവയസുകാരന്‍ അഞ്ചുപേര്‍ക്ക് പുതുജീവനേകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുനെല്‍വേലി സ്വദേശിയായ ഏഴുവയസുകാരന്‍ യാഷ് വാന്‍ ആണ് അഞ്ചുപേര്‍ക്ക് പുതുജീവനേകുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രിയാണ് കുട്ടിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവയവദാനത്തിന് ബന്ധുക്കള്‍ സന്നദ്ധതയറിയിക്കുകയായിരുന്നു.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് റോഡുമാര്‍ഗമാണ് അവയവങ്ങള്‍ എത്തിക്കുന്നത്. ഇതിനായി പൊലീസ് ഗ്രീന്‍ കോറിഡോര്‍ സജ്ജമാക്കി.
സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സിടിച്ച് യാഷ് വാന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് തിരുനെല്‍വേലിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. രണ്ട് കിഡ്നി, കരള്‍, ഹൃദയവാല്‍വ്, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *