ഇറാനെതിരെ തിരിഞ്ഞ് ഖത്തര്‍, ഹോര്‍മുസില്‍ സ്ഥിതി രൂക്ഷമാക്കി ഡ്രോണ്‍ ആക്രമണം; ‘ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ സ്വത്തുക്കള്‍ നശിപ്പിക്കരുത്’

 

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഇറാനെതിരെ കടുത്ത വിമര്‍ശനവുമായി ഖത്തര്‍ രംഗത്തെത്തി. ഹോര്‍മുസില്‍ ആക്രമിക്കപ്പെട്ടത് തങ്ങളുടെ ടാങ്കറാണെന്ന് സ്ഥിരീകരിച്ച ഖത്തര്‍, ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് നിര്‍ത്താന്‍ ഇറാനോട് ആവശ്യപ്പെട്ടു. മേഖലയില്‍ ഇറാന്റെ സാന്നിധ്യത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന രാജ്യമാണ് ഖത്തര്‍ എന്നതിനാല്‍, അവരുടെ ഈ പുതിയ നീക്കം വരുംദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. സംഭവത്തിലുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി ഇറാന്‍ മാത്രമായിരിക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസില്‍ വീണ്ടും ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി യു കെ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *