നെയ്യാറ്റിൻകര: സ്വര്‍ണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിൻതുടർന്ന് പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. എസ്.ഐയും കൂടെ രണ്ടു സിവിൾ പൊലീസും സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ച് കൊലപ്പെടുത്താനാണ് ശ്രമംനടത്തിയത് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ എസ്. ഐ അക്ഷയ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ നിതിൻ, ആൻ്റണി, എന്നിവർക്കാണ് പരിക്കേറ്റ്. മൂന്ന് പേരെയും നെയ്യാറ്റിൻകര നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. മാറനല്ലൂർ അംബേദ്കർ കോളനിക്ക് സമീപമാണ് സംഭവം. പ്രതികൾ നെയ്യാറ്റിൻകര നിന്നും കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറിൽ സഞ്ചരിക്കുന്ന വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ അക്ഷയ്കുമാറിൻ്റെ നേതൃത്വത്തിൽ പിൻതുടരുന്ന സമയത്താണ് പോലീസുകാരെ പ്രതികൾ സഞ്ചരിച്ച ഥാർ ജീപ്പ് കൊണ്ട് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്ന പോലീസുകാർ തെറിച്ചു വീഴുകയായിരുന്നു. പ്രതികളിൽ ഒരാളായ ബാലരാമപുരം സ്വദേശി സനോജാണ്(28) നെയ്യാറ്റിൻകര പോലീസിൻ്റെ പിടിയിലായത്. നിരവധി തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് പോലീസ് പറയുന്നത്.
പണയ സ്വർണം എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണാഭരണങ്ങൾ കൈവശമാക്കിയ ശേഷം മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുന്ന ഈ സംഘത്തിലെ പ്രധാനിയായ നേമം സ്വദേശിയും നെയ്യാറ്റിൻകര നടരാജ് ഫിനാൻസ് ഉടമയുമായ ശ്രീജിത്തിനെ (32) നേരത്തേ പിടികൂടിയിരുന്നു. പണയ സ്വർണം വിറ്റശേഷം ഒളിവിൽ പോകുന്നതാണ് സംഘത്തിന്റെ രീതി. ശ്രീജിത്തിൻ്റ പേരിലും നാല് കേസുകൾ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ട്. ഇയാളുടെ സംഘത്തിൽ പെട്ടയാളാണ് ഇപ്പോൾ പിടിയിലായ സനോജ്.
പണയ സ്വർണങ്ങൾ ഇരിക്കുന്ന സ്ഥലം കണ്ടെത്തി ചെറിയ തുകയ്ക്ക് വച്ചിരിക്കുന്നവ എടുത്ത് വിറ്റശേഷം പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളെ സമീപിക്കും. തുടർന്ന് സ്വർണം കൈക്കലാക്കിയ ശേഷം കടന്നു കളയുകയാണ് രീതി. ഡാൻസാഫ് സംഘവും നെയ്യാറ്റിൻകര പൊലീസും സംയുക്തമായി നടത്തിയ ദീർഘനാളത്തെ പരിശോധനയിലാണ് ശ്രീജിത്തിനെ പിടികൂടിയത്. സനോജിനെ കൂടുതൽ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയിൽ ഹാജരാക്കും