തിരുവനന്തപുരം വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ സര്‍ക്കാര്‍ ഒന്നിനു പിറകേ ഒന്നായി വിവാദങ്ങളില്‍ ഉഴലുകയാണ്. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ തുടങ്ങി ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം വരെ പാര്‍ട്ടിയിലും, യുഡിഎഫിലും വന്‍ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്.സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരെ ഒരോ ചുമതലകളില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നതായിട്ടാണ് ആരോപണങ്ങള്‍ ഉണ്ടായിരുന്നത്.
ജിയോണ ജയിംസിനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതിനെ ചൊല്ലി കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധമായി രംഗത്തുവരികയും, ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ച കെഎസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ നോക്കാന്‍ പോലും കൂട്ടകാതെ വി ഡി സതീശന്‍ പോവുകയും ചെയ്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വന്‍ പ്രതിഷേധം നിലനില്‍ക്കുന്നു. ഇത്തരമൊരും സാഹചര്യം നിലനില്‍ക്കെയാണ് ജിയോണ ജയിംസിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ ബാബു നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് ഈ നിയമനത്തിനായി ശുപാർശ നൽകിയത്.ബാബുവിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ താൻ തന്നെയാണ് ജിയോണയെ ശുപാർശ ചെയ്തതെന്ന് ഡീന്‍ സ്ഥിരീകരിക്കുകയും ചെയ്തു.പ്ലീഡർ നിയമന വിവാദത്തിൽ ഒരു യുവ എംപിയുടെ ശുപാർശയുണ്ടെന്ന കാര്യം കെ ബാബുവാണ് ആദ്യം വെളിപ്പെടുത്തിയത്. ഇടുക്കി എംപിയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പേര് എടുത്ത് പറഞ്ഞില്ലെങ്കിലും കൃത്യമായ സൂചനകൾ നൽകിയിരുന്നു.
ഷാഫി പറമ്പിലോ ഹൈബി ഈഡനോ അല്ല ഈ ശുപാർശ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ഈ കാര്യത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും എല്ലാ സന്ദർഭങ്ങളിലും രാഷ്ട്രീയം മാത്രം നോക്കാൻ കഴിയില്ലെന്നും അപേക്ഷകരുടെ യോഗ്യത കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കോൺഗ്രസ് എംപി തന്നെ ശുപാർശ ചെയ്ത പേരായതിനാൽ മുഖ്യമന്ത്രിയെ മാത്രം ലക്ഷ്യം വെച്ച് വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.വിഡി സതീശൻ പക്ഷത്തോട് ചേർന്ന് നിൽക്കുന്ന നേതാവാണ് ഡീൻ കുര്യാക്കോസ് എന്നതും വിവാദം മുറുകുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നു നില്‍ക്കുന്നത്