ന്യൂഡൽഹി: ദൽഹി വീണ്ടും പുകയുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട ഡൽഹി ജന്തർ മന്ദരിൽ വീണ്ടും സി.ജെ.പി പ്രവർത്തകർ സമരം തുടങ്ങി. പൊലീസ് ഒഴിപ്പിച്ച സമരവേദി കൈയേറിയാണ് പ്രവർത്തകർ വീണ്ടും സമരം തുടങ്ങിയത്. മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് വീണ്ടും സ്റ്റേജിൽ കയറിയത്.
പതിനായിരക്കണക്കിനു വിദ്യാർത്ഥികളാണ് ഞായറാഴ്ച രാത്രിമുതൽ ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഇപ്പോഴും വിദ്യാർത്ഥികൾ വന്നു കൊണ്ടിരിക്കുകയാണ്. സോനം വാങ്ചുകിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ നിരാഹാരം അവസാനിപ്പിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്താനിറങ്ങിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കേരള ഹൗസിനു മുന്നിൽ മാർച്ചിനെ ബാരിക്കേഡുകൾ കെട്ടി തടഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു മുന്നോട്ടു നീങ്ങിയ പ്രതിഷേധക്കാരെ ക്രൂരമായാണ് നേരിട്ടത്. ഇലക്ട്രിക് ബാറ്റൺ ഉപയോഗിച്ചുവെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു.
വൈകിട്ടോടെ ജന്തർ മന്ദറിലെ സമരപ്പന്തൽ പൊലീസ് അടിച്ചുതകർത്തിരുന്നു. സി.ജെ.പിയുമായി
വൈകുന്നരത്തോടെ ജന്തർമന്തറിലെ സമരപ്പന്തൽ പൊലീസ് അടിച്ച് തകർത്തിരുന്നു.