തലശ്ശേരി: വാടകവീട്ടില്‍നിന്ന് 0.32 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിനെത്തുടര്‍ന്ന് യുവഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിയായ ഡോ. അഖിലിന് (29) എതിരെയാണ് കേസ്. മറ്റൊരു കേസിന്റെ അന്വേഷണത്തിനാണ് പൊലീസ് ഡോക്ടറുടെ വാടകവീടിനു സമീപത്തെത്തിയത്. ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നു. വീടിനുചുറ്റും മദ്യക്കുപ്പികളും മറ്റും കണ്ടതോടെ ഡോക്ടറെ വിളിച്ചുവരുത്തി വീടുതുറന്ന് പരിശോധിച്ചപ്പോഴാണ് എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെത്തിയത്. ഡോക്ടര്‍ക്കു നോട്ടിസ് നല്‍കി വിട്ടയച്ചു. എഎസ്പി എം.നന്ദഗോപന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് വീട്ടില്‍ പരിശോധന നടത്തിയത്.