സൂപ്പര്‍സബ്ബായി കാര്‍ലോസ് എസ്പി ; എല്‍ചെയ്‌ക്കെതിരെ റയല്‍ മാഡ്രിഡിന് ആവേശം ജയം

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ തകര്‍പ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് ബാഴ്‌സിലോണയ്‌ക്കൊപ്പം. എല്‍ചെയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ഡിറ്റുറോ, എംബാപ്പേ, കാര്‍ലോസ് എസ്പി എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം. ഒസോരിയോ ഫെര്‍ നിനോ എന്നിവരുടെ ഗോളുകളില്‍ കൊമ്പന്മാരെ വിറപ്പിച്ചെങ്കിലും എല്‍ചേയ്ക്ക് ജയം നേടാനായില്ല.
മൊര്‍ട്ടിനെസ് വാലെറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകരക്കാരന്‍ കാര്‍ലോസ് എസ്പിയുടെ അവസാന നിമിഷത്തെ ഗോളാണ് റയലിനെ രക്ഷിച്ചത്. ആദ്യ പകുതിയില്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ റയലിനെതിരെ രണ്ടാം പകുതിയുടെ അവസാനത്തില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് എല്‍ചെ ഒപ്പമെത്തിയെങ്കിലും, ഇഞ്ചുറി ടൈമില്‍ എസ്പിയുടെ ഗോളിലൂടെ റയല്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
എല്‍ഷെയ്ക്കെതിരെ മത്സരത്തിലെ ആദ്യ ഗോള്‍ നേടി അര്‍ഡ ഗുലര്‍ റയല്‍ മാഡ്രിഡിനായി നേരിട്ടുള്ള ഫ്രീ കിക്കിലൂടെയുള്ള തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി. ഈ സീസണില്‍ രണ്ടാം തവണയാണ് ‘സൂപ്പര്‍ സബ്’ കാര്‍ലോസ് എസ്പി റയലിനെ രക്ഷിക്കുന്നത്. മാെര്‍ട്ടിനെസ് വാലെറോയില്‍ നിശ്ചിതസമയത്തിന് മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെയാണ് അദ്ദേഹം കളത്തിലിറങ്ങിയത്. കളത്തില്‍ ഇറങ്ങി വെറും നാലാം മിനിറ്റില്‍ തന്നെ താരം ഗോള്‍ നേടുകയും ചെയ്തു.
അഞ്ച് മത്സരങ്ങളില്‍ നിന്നായി വെറും 26 മിനിറ്റ് മാത്രം കളിച്ച അദ്ദേഹം റയലിനായി നേടുന്ന രണ്ടാമത്തെ ഗോളാണിത്. കിലിയന്‍ എംബാപ്പേ തുടര്‍ച്ചയായ രണ്ടാം സീസണിലും ആദ്യ 6 മത്സരങ്ങളില്‍ നിന്നും ഏഴു ഗോളുകള്‍ നേടി. ലാ ലിഗ സീസണിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളിലും ആദ്യ ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ എംബാപ്പേ നേടി. ഹ്യൂഗോ സാഞ്ചസ്, ബെന്‍സിമ എന്നിവര്‍ക്കൊപ്പം ലാ ലിഗയില്‍ താന്‍ നേരിട്ട എല്ലാ ടീമുകള്‍ക്കെതിരെയും ഗോള്‍ നേടുന്ന മൂന്നാമത്തെ റയല്‍ മാഡ്രിഡ് താരമായും മാറി.

Leave a Reply

Your email address will not be published. Required fields are marked *