ടിവികെ പതാക പോലെ മഞ്ഞയും ചുവപ്പും നിറത്തിൽ പുതിയ സർക്കാർ ബസ്, ചിത്രങ്ങൾക്കൊപ്പം വിവാദവും

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടി.എൻ.എസ്.ടി.സി) പുതിയ ബസുകൾക്ക് ഇനി നിറം മാറ്റം. ഭരണകക്ഷിയായ ടി.വി.കെയുടെ പതാകയുടെ നിറമായ മഞ്ഞയും ചുവപ്പും ബസിന്‌ നൽകി. സർവീസ് ആരംഭിച്ചില്ലെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ ബസുകളുടെ ഫോട്ടോകൾ പ്രചരിച്ചതോടെ വിവാദവും കൊഴുത്തു.
ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സർവീസ് ആരംഭിക്കുന്ന എ.സി ബസുകൾക്കാണ് ഈ നിറം നൽകിയിരിക്കുന്നത്. സേലം ഡിവിഷനുകീഴിലുള്ള ടി.എൻ.സി.ടി.സി ഡിപ്പോയിലെത്തിയ 25 ബസുകൾക്കും ഇതേ നിറമാണ് നൽകിയിരിക്കുന്നത്. ടി.എൻ.എസ്.ടി.സിയുടെ ബുക്കിംഗ് ആപ്പിന്റെ നിറവും മഞ്ഞയും ചുവപ്പുമാക്കിയിട്ടുുണ്ട്.
കരുണാനിധിയുടെയും ജയലളിതയുടെയും കാലത്തും ഭരിക്കുന്ന പാർട്ടിയുടെ കൊടി നിറം ബസുകൾക്ക് നൽകിയിട്ടുണ്ട്. ടി.വി.കെ അധികാരത്തിലെത്തിയതിനുശേഷമുള്ള ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു പുതിയ ബസുകൾ എ.സി ആക്കുമെന്നത്. ആദ്യഘട്ടമാണ് ചെന്നൈയിൽ നടപ്പാക്കുന്നത്. ആയിരം എ.സി മിനി ബസുകളാണ് ചെന്നൈയിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *