ഇംഗ്‌ളീഷ് ലീഗ്കപ്പ് : ആഴ്‌സണലിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം

ലണ്ടന്‍ : ഇംഗ്‌ളീഷ് ലീഗ് കപ്പില്‍ കരുത്തരായ ആഴ്‌സണലിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം. ദുര്‍ബ്ബലരായ ഇപ്‌സ്‌വിച്ചിനെ ആഴ്‌സണല്‍ തകര്‍ത്തപ്പോള്‍ ലിവര്‍പൂളിനോട് തോറ്റത് ടോട്ടനം ഹോട്‌സ്പറായിരുന്നു. ആഴ്‌സണല്‍ നാലു ഗോളുകള്‍ക്കും ലിവര്‍പൂള്‍ മൂന്ന് ഗോളുകള്‍ക്കുമായിരുന്നു സ്വന്തം മൈതാനങ്ങളില്‍ നടന്ന മത്സരത്തില്‍ ജയിച്ചുകയറിയത്.
ജയിച്ചെങ്കിലും പ്രീമീയര്‍ലീഗ് ചാംപ്യന്മാരായ ആഴ്‌സണലിന്റെ പ്രതിരോധത്തിന്റെ വിള്ളല്‍ തുറന്നുകാട്ടി ഇപ്‌സ്‌വിച്ച് രണ്ടുഗോളുകള്‍ മടക്കുകയും ചെയ്തു. ഏഴ്, 47 മിനിറ്റുകളില്‍ ഇരട്ടഗോളുകള്‍ നേടിയ ഡോവ്മാന്‍ നേടിയതാണ് ആഴ്‌സണലിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. മഡൂകേയും മികേല്‍ മെരിനോയും മറ്റു ഗോളുകള്‍ നേടി. മെഹ്‌മെതി, അക്‌പോം എന്നിവരായിരുന്നു ഇപ്‌സ്‌വിച്ചിന്റെ സ്‌കോറര്‍മാര്‍.
ടോട്ടനത്തെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വീഴ്ത്തിയത്. മക് അലിസ്റ്റര്‍ 21 ാം മിനിറ്റില്‍ തുടങ്ങിയ ഗോളടി 54 ാം മിനിറ്റില്‍ ഗക്‌പോയും 90 ാംമിനിറ്റില്‍ സോബോസ്ലായിയും പൂര്‍ത്തിയാക്കി. 69 ാം മിനിറ്റില്‍ ഗല്ലാഗറുടെ വകയായിരുന്നു ടോട്ടനത്തിന്റെ ഗോള്‍.

Leave a Reply

Your email address will not be published. Required fields are marked *