‘മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥ’; ജപ്പാനില്‍ മരിച്ച ദേവികയുടെ പിതാവ്

കണ്ണൂര്‍: ജപ്പാനില്‍ ട്രെയിൻ തട്ടി മരിച്ച മകളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യമെന്ന് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനി ദേവികയുടെ പിതാവ് ടി പ്രകാശൻ. സെപ്റ്റംബർ രണ്ടാം തീയതി രാത്രിയില്‍ മകളെ കാണാതായെന്നാണ് ആദ്യം ലഭിച്ച വിവരമെന്ന് പിതാവ് മാധ്യമങ്ങളുടെ പറഞ്ഞത. അന്ന് വൈകിട്ട് 4.40നാണ് മകൾ അവസാനമായി ഫോണിൽ ബന്ധപ്പെടുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെങ്കില്‍ അതിന് തയ്യാറാണെന്നും പ്രകാശൻ പറഞ്ഞു. ജോലി സ്ഥലം
ജപ്പാനിലെ കകമിഗാഹാരയിലായിരുന്നു ട്രെയിന്‍ തട്ടി ഇരിക്കൂര്‍ പടിയൂര്‍ സ്വദേശിനിയായ ദേവിക മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.20ഓടെയായിരുന്നു അപകടമെന്നാണ് വിവരം. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലൂടെയാണ് അധികൃതര്‍ മരിച്ചയാളെ തിരിച്ചറിഞ്ഞത്.
അതേസമയം മരണവിവരം ഇന്നാണ് വീട്ടില്‍ അറിയിച്ചത്. ആറുമാസം മുമ്പാണ് നഴ്‌സിംഗ് കെയര്‍ വിഭാഗത്തില്‍ ജോലിക്കായി യുവതി ജപ്പാനിലെത്തിയത്. ഓള്‍ഡ് ഏജ് ഹോമിലായിരുന്നു ജോലി.മടുത്തുവെന്നും എല്ലാത്തിനും കുറ്റപ്പെടുത്തലാണ് കേള്‍ക്കുന്നതെന്നും ദേവിക അമ്മയോട് പറഞ്ഞിരുന്നു. മറ്റ് വിവരങ്ങളൊന്നും അറിയില്ലെന്നും പിതാവ് പറയുന്നു. ജപ്പാനിൽ നഴ്‌സിംഗ് കെയര്‍ ജോലിയാണ് യുവതി ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *