മഴ കനിയുന്നില്ല, സംസ്ഥാനത്ത് ചൂട് കൂടുന്നു; പ്രത്യേക നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിൽ ഇന്ന് (07/09/2026) മുതൽ ഒമ്പതാം തീയതി (09/09/2026) വരെ മൂന്ന് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കാലവർഷം ഈ മാസം കൂടി ലഭിക്കേണ്ടതാണെങ്കിലും മഴ മാറി നിൽക്കുകയാണ്. ചില ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുന്നെങ്കിലും ചൂടിന് ആശ്വാസമാകുന്നില്ല. സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പും നൽകിയിട്ടില്ല.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *