ആറ് മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും; കേരളത്തിൽ 6 ലക്ഷത്തിലേറെ കാർഡുകൾ വെട്ടിലാകുമോ?

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്രത്തിന്റെ ‘സ്മാർട്ട് പിഡിഎസ്’ (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) പദ്ധതി അടുത്ത മാസം മുതൽ കേരളത്തിലും നടപ്പാകുന്നതോടെ ആറ് ലക്ഷത്തിലേറെ റേഷൻ കാർഡുകൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ 16 ലക്ഷത്തിലധികം ഗുണഭോക്താക്കളെ നടപടി ബാധിച്ചേക്കും.
പൊതുവിതരണ ശൃംഖലയെ കേന്ദ്രീകൃത സെർവറുമായി ബന്ധിപ്പിച്ച് താഴെത്തട്ടിലെ പ്രവർത്തനങ്ങൾ വരെ കേന്ദ്രതലത്തിൽ നിരീക്ഷിക്കുന്ന സംവിധാനമാണ് സ്മാർട്ട് പിഡിഎസ്. പദ്ധതിയുടെ ഭാഗമായി 2024-ൽ കേരളം കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം റേഷൻ കാർഡുകളിൽ ഒരേ വ്യക്തി ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പുതിയ സോഫ്റ്റ്‌വെയർ വഴി കണ്ടെത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *