മദ്യം വില്‍ക്കുന്ന പണം പാര്‍ട്ടി ഫണ്ടിലേക്ക്; ടാസ്മാക്കിലെ തട്ടിപ്പിന് തടയിടാന്‍ വിജയ്
ന്യൂഡല്‍ഹി: തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട അനധികൃത പിരിവുകള്‍ക്കും പാര്‍ട്ടി ഫണ്ട് രീതികള്‍ക്കുമെതിരെ ശക്തമായ നടപടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. ടാസ്മാക് പ്രവര്‍ത്തനങ്ങളിലൂടെ പ്രതിമാസം ലഭിക്കുന്ന 102 കോടിയോളം രൂപ ‘പാര്‍ട്ടി ഫണ്ട്’ എന്ന പേരില്‍ വകമാറ്റുന്നതായി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏകദേശം 1,600 കോടി രൂപയെങ്കിലും…