ചാത്തനാട് ഫ്ലാറ്റ് സമുച്ചയം പൂർത്തീകരണത്തിലേക്ക്
ആലപ്പുഴ: പാതിവഴിയിൽ നിലച്ച ചാത്തനാട്ടെ ഫ്ലാറ്റ് സമുച്ചയം നിർമ്മാണം പൂർത്തീകരണത്തിലേക്കടുക്കുന്നു. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറാൻ നിർമ്മാണ കമ്പനിക്ക് നഗരസഭ നിർദ്ദേശം നൽകി. പട്ടയമില്ലാത്ത കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ലൈഫ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതി പൂർത്തിയാകാതെ നീണ്ടതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. . പുതിയ ബഡ്ജറ്റിൽ ഫ്ലാറ്റ് നിർമ്മാണത്തിന് തുക വകയിരുത്തിയത് ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്തയായിരുന്നു. ഒരുകോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണത്തിന് വകയിരുത്തിയിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കുന്നതിന് ഏകദേശം ഒരുകോടി രൂപ വിവിധ പദ്ധതികളിലുൾപ്പെടുത്തി നേരത്തെ നഗരസഭ അനുവദിച്ചിരുന്നു….