admin

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം: കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചിന്റെ നിർദേശം. എന്നാൽ ഫോറൻസിക് പരിശോധന വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം കോടതി തള്ളി.   മേയ് 21നാണ് രണ്ടാനച്ഛനും കേസിലെ പ്രതിയുമായ അഷ്കറിന്റെ ക്രൂരപീഡനത്തെ തുടർന്ന് ഒന്നരവയസുകാരൻ അർഷിദ് മരിച്ചത്. തുടക്കത്തിൽ ചോറ്…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. ഇന്ന് അവരിപ്പിച്ച സി ജോസഫ് വിജയ്‌യുടെ ആദ്യ ബഡ്ജറ്റിലാണ് പ്രഖ്യാപനം. നിലവിലെ കരാറുകൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ് ഉയർത്തുമെന്ന് ധനമന്ത്രി എൻ മേരി വിൽസൺ വ്യക്തമാക്കി.   അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം തമിഴ്നാട് ഏറെക്കാലമായി ഉന്നയിച്ചുവരുന്നതാണ്. നിലവിൽ അനുവദിച്ചിരിക്കുന്ന പരിധിയിൽ നിന്ന് കൂടുതൽ ജലം സംഭരിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാനാണ് പുതിയ നീക്കം. ഇതിനായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബഡ്ജറ്റിൽ…

Read More

കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേയ്ക്കില്ല

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇനിമുതൽ പൊളിറ്റിക്കൽ പ്രഷർ ഗ്രൂപ്പ് (രാഷ്ട്രീയ സമ്മർദ്ദ സംഘം) ആയി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഛത്രപതി സംഭാജിനഗറിലെ പാർട്ടിയുടെ കോർ കമ്മിറ്റി മീറ്റിംഗിന് മുൻപായിരുന്നു പ്രഖ്യാപനം. മുഖ്യധാരാ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുപകരം പൊതുജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു പ്രസ്ഥാനമാണ് രാജ്യത്തിനാവശ്യമെന്ന് അഭിജീത് പറയുന്നു.   എന്താണ് പ്രഷർ ഗ്രൂപ്പ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതെയും രാഷ്ട്രീയ അധികാരം വഹിക്കാതെയും പൊതുനയം, കോർപ്പറേറ്റ് തീരുമാനങ്ങൾ, സർക്കാർ നിയമങ്ങൾ എന്നിവയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ആളുകളുടെ ഒരു…

Read More

കാട്ടുതീ ബാധിതർക്ക് മെസ്സിയുടെ കൈത്താങ്ങ്; സ്പെയിനിലേക്ക് 80,000 യൂറോയുടെ സഹായം

മഡ്രിഡ്: കടുത്ത ഉഷ്ണതരംഗത്തെയും വരൾച്ചയെയും തുടർന്ന് സ്പെയിനിലെ സിയറ ഒയെസ്റ്റെ മേഖലയിലുണ്ടായ കാട്ടുതീ കനത്ത നാശനഷ്ടമാണുണ്ടായത്. ഈ ദുരന്തത്തിൽ വലയുന്നവർക്ക് ആശ്വാസമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ സഹായം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേഖലയുടെ പുനർനിർമ്മാണത്തിനുമായി 80,000 യൂറോയാണ് മെസ്സി സംഭാവന നൽകിയത്. മഡ്രിഡ് റീജിയണൽ പ്രസിഡന്റ് ഇസബെൽ ഡയസ് അയൂസോ മെസ്സിയുടെ ഈ കാരുണ്യപ്രവൃത്തിയെ പ്രശംസിക്കുകയും ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. “സിയറ ഒയെസ്റ്റെ മേഖലയുടെ പുനർനിർമ്മാണത്തിനായി 80,000 യൂറോ നൽകിയ മെസ്സിക്ക് നന്ദി…

Read More

മോഹൻ ഭഗവതുമായി വേദി പങ്കിടാനില്ല; നിലപാട് വ്യക്തമാക്കി ശശി തരൂർ

ആർ.എസ്.എസ്. മേധാവി മോഹൻ ഭഗവതുമായി മുംബൈയിലെ പരിപാടിയിൽ വേദി പങ്കിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ‘ഇന്റർനാഷണൽ മൂവ്മെന്റ് ടു യൂനൈറ്റഡ് നേഷൻസ്’ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ രണ്ട്പേരും പങ്കെടുക്കുന്നുണ്ടെങ്കിലും ഒരേ വേദിയില്ലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായതിനെ തുടർന്നാണ് ശശി തരൂർ എക്‌സിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. “ഇത് ആർ.എസ്.എസിന്റെ പരിപാടിയല്ല. എല്ലാ വിഭാഗം ചിന്തകന്മാരെയും വിദ്യാഭ്യാസ വിചക്ഷണരെയും ക്ഷണിക്കുന്ന ഒരു വിദ്യാർഥി കൂട്ടായ്മയാണിത്. അഭിപ്രായ സ്വാതന്ത്രത്തിൽ…

Read More

ആനയെ തുരത്താൻ വനംവകുപ്പ് നിർമിച്ച ഒന്നര കിലോമീറ്റർ നീളമുള്ള കിടങ്ങ് വെള്ളക്കെട്ടായി

മുണ്ടക്കയം ∙ മലമുകളിൽ വനാതിർത്തിയിൽ കിടങ്ങിൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ മൂന്നാൾ താഴ്ചയിൽ വെള്ളം. താഴ്‌വാരത്തുള്ള 40 കുടുംബങ്ങൾ ഭീതിയിലാണ്. എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡായ പാക്കാനം ഇഞ്ചക്കുഴിയിലാണ് ഇത്. കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നത് തടയാനാണു വാര്യാട്ട് കോളനി മുതൽ ഇഞ്ചക്കുഴി വരെ കിടങ്ങ് കുഴിച്ചത്. ഗ്രാമപ്രദേശത്തിന് മുകളിലായി കുന്നിൻചരിവിലുള്ള കിടങ്ങിൽ ലക്ഷക്കണക്കിന് ലീറ്റർ മഴവെള്ളമാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ കിടങ്ങ് നിറഞ്ഞൊഴുകിയെന്നു മുൻ പഞ്ചായത്തംഗം ജോമോൻ വാഴപ്പനാടി പറഞ്ഞു. എംഎൽഎ…

Read More

മുത്തങ്ങ കേസ്: ശിക്ഷ റദ്ദാക്കാൻ അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയിൽ

കൊച്ചി ∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കോൺസ്റ്റബിള്‍ അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിൽ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ അപ്പീലുമായി ഹൈക്കോടതിയിൽ. കേസിൽ ഗീതാനന്ദനു പുറമേ മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽകുമാർ എന്നിവർക്ക് കൽപറ്റ സെഷൻസ് കോടതി വിധിച്ച 5 വർഷം കഠിനതടവിനെതിരെയാണ് അപ്പീൽ. വിചാരണക്കോടതിയുടെ ഉത്തരവ് പൂർണമായി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം….

Read More

ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി; ഡ്രൈവർക്ക് അത്ഭുത രക്ഷപെടൽ: അപകടം കോഴിക്കോട് ദേശീയപാതയിൽ

കോഴിക്കോട് ∙ പന്തീരാങ്കാവിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിനോട് ചേർന്നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല. പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്തു നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ തന്നെ വാഹനം റോഡിന്റെ അരികിൽ നിർത്തി പുറത്തിറങ്ങുകയായിരുന്നു അതിവേഗം കാറിലേക്ക് തീ ആളിപ്പടർന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന്…

Read More

കടയുടമ പറഞ്ഞതാണ്, പണം വേണം’; മാസ്ക് ധരിച്ചെത്തി, സെയിൽസ് ഗേളിനെ പറ്റിച്ച് പണംതട്ടി

കൊച്ചി ∙ കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേനയെത്തി സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിച്ചു. വൈറ്റില ജംക്‌ഷന് സമീപമുള്ള സ്ഥാപനത്തില്‍ ഇന്നലെയായിരുന്നു സംഭവം. മാന്യമായ വസ്ത്രവും മാസ്കും ധരിച്ച് വൈകിട്ട് മൂന്നരയോടെ സ്ഥാപനത്തിലെത്തിയ മധ്യവയസ്കനാണ് തട്ടിപ്പു നടത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇതിന് അര മണിക്കൂർ മുൻപ് കടയുടമ ഉണ്ടോ എന്ന് ഇയാൾ സ്ഥാപനത്തിലെത്തി അന്വേഷിച്ചിരുന്നു. പിന്നീട് ഫോണിൽ സംസാരിച്ചു കൊണ്ടു വന്ന തട്ടിപ്പുകാരൻ ‘കടയുടമയാണ് ഫോണിലെന്നും ആ ഡോക്യുമെന്റും കൗണ്ടറിലുള്ള കാശും തരാൻ പറഞ്ഞു’ എന്നും ജീവനക്കാരിയോട്…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, യുവതിയെയും സംഘത്തെയും തേടി പൊലീസ്

കോഴിക്കോട് ∙ സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ, സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ 21 കാരനെ ആറംഗ സംഘം ഫ്ലാറ്റിൽനിന്നു തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോ എടുത്തതായി പരാതി. വിട്ടയയ്ക്കാൻ എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നഗ്നചിത്രം അമ്മയ്ക്ക് അയച്ചുകൊടുത്തെന്നും പരാതിയിലുണ്ട്. സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട യുവാവ് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതി അടക്കമുള്ള സംഘത്തിനായി പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ 24 നാണ് യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയത്. അവിടെവച്ച്, യുവാവിന്റെ…

Read More